കേരളത്തിൽ എയ്ഡ്സ് രോഗികൾ കുറയുന്നു; സംസ്ഥാനത്ത് 34,748 രോഗികൾ
Mail This Article
സംസ്ഥാനത്ത് പുതുതായി എയ്ഡ്സ് രോഗം ബാധിക്കുന്നവരുടെ എണ്ണം ഓരോ വർഷവും കുറയുന്നു. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കെടുപ്പിലാണ് ആശ്വാസകരമായ കണ്ടെത്തൽ. 10 വർഷം മുൻപു 2010 ൽ 2342 പേർക്കാണു പുതുതായി രോഗബാധയുണ്ടായതെങ്കിൽ ഇൗ വർഷം ഒക്ടോബർ വരെ ഇത് 985 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം കണ്ടെത്തിയ രോഗികളും കുറവാണ്; 1220.
10 വർഷം മുൻപ് 2.40 ലക്ഷം പേരാണ് എച്ച്ഐവി പരിശോധനയ്ക്കു വിധേയമായിരുന്നതെങ്കിൽ ഇപ്പോൾ ഇത് 5.56 ലക്ഷമായി വർധിക്കുകയും ചെയ്തു. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്ത് 21.40 ലക്ഷം പേർ എച്ച്ഐവി ബാധിതരാണ്. 40% സ്ത്രീകളാണ്. കേരളത്തിൽ 34,748 രോഗികളുണ്ട്.
പുതിയ രോഗികളുടെ എണ്ണം കുറയുന്നെങ്കിലും ഒരു മാസം ശരാശരി 100 പേർക്കെങ്കിലും പുതുതായി രോഗം ബാധിക്കുന്നു. 2030 ൽ എയ്ഡ്സ് രോഗത്തെ ലോകത്തു നിന്നു തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായാണു ലോകാരോഗ്യ സംഘടന മുന്നോട്ടു പോകുന്നത്.
പുതിയ രോഗികൾ
2010 - 2342
2011 - 2160
2012 - 1909
2013 - 1740
2014 - 1750
2015 - 1494
2016 - 1438
2017 - 1299
2018 - 1220
2019 - 985
English Summary: Aids patients decreasing in kerala