ADVERTISEMENT

അന്തരീക്ഷത്തിലെ ഉയർന്ന താപനില, ചൂടുകാലത്ത് എസി ഒഴിവാക്കാനാവാത്ത അവസ്ഥയുണ്ടാക്കി. എന്നാൽ ഈ എസി ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്ന സംശയം പലർക്കുമുണ്ട്. ചൂടുകാലത്ത് എസി ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം.

അലർജി, ആസ്മയുള്ളവർ, മൂക്കിന്റെ പാലത്തിനു വളവുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ ഇവർക്കൊക്കെ തുടർച്ചയായ എസി ഉപയോഗം നല്ലതല്ല. മൂക്കടപ്പ്, തുടർച്ചയായ തുമ്മൽ എന്നീ ലക്ഷണങ്ങൾ എസി അലർജിയുടേതാണ്. ഇത് പിന്നീട് ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് എന്നിവയായി മാറുന്നു.

സെൻട്രലൈസ്ഡ് എസിയിൽ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച്, കൃത്യമായി വൃത്തിയാക്കുന്നില്ലെങ്കിൽ. ഇതിന് സിക്ക് ബിൽഡിങ് സിൻഡ്രോം എന്നു പറയും. ചർമം വരളാനും ചൂടു സഹിക്കാനുള്ള ശക്തി കുറയ്ക്കാനും സ്ഥിരമായ എസി ഉപയോഗം കാരണമാകും. ബിപി, വാതം, ന്യൂറൈറ്റിസ്, ശരീരവേദനകൾ എന്നിവയുടെ നിയന്ത്രണം താളം തെറ്റിക്കും. 

22–23 ഡിഗ്രി താപത്തിൽ എസി ക്രമീകരിക്കുന്നതാണു നല്ലത്. എസി റൂമിൽ പഞ്ഞി കളിപ്പാട്ടങ്ങളും ഓമനമൃഗങ്ങളും വേണ്ട. എസി ഉള്ളിടങ്ങളിൽ ഈർപ്പം നഷ്ടമാകാതിരിക്കാൻ ഹ്യുമിഡിഫയർ വയ്ക്കണം.

English Summary: AC can cause infections and diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com