ADVERTISEMENT

മധ്യവയസ്സിലെ ലൈംഗികജീവിതം സ്ത്രീകളില്‍ ആര്‍ത്തവവിരാമം വൈകിപ്പിക്കുമെന്നു പഠനം. ആര്‍ത്തവവിരാമാത്തോട് അടുത്ത സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഈ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്. 

ആഴ്ചയില്‍ ഒരിക്കലെങ്കിലും സെക്സില്‍ ഏര്‍പ്പെടുന്ന മധ്യവയസ്കരില്‍ ആര്‍ത്തവവിരാമം വൈകാന്‍ 28 ശതമാനം സാധ്യത ഉണ്ടെന്നാണ് പഠനം പറയുന്നത്.  മാസത്തില്‍ ഒരിക്കല്‍ സെക്സില്‍ ഏര്‍പ്പെടുന്നവരെ അപേക്ഷിച്ച് ഇവര്‍ക്ക് ആര്‍ത്തവവിരാമം വൈകാനാണ് സാധ്യത. റോയല്‍ സൊസൈറ്റി ഓപ്പൺ സയന്‍സില്‍ ഇതു സംബന്ധിച്ച് ലേഖനം പുറത്തു വന്നിട്ടുണ്ട്. 

നിരന്തരമായി ലൈംഗികജീവിതം ഇല്ലാതാകുന്നതോടെ ശരീരം ഗര്‍ഭധാരണത്തിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയുന്നതാണ് ലൈംഗികജീവിതം ഇല്ലത്തവര്‍ക്കിടയില്‍ ആര്‍ത്തവവിരാമം നേരത്തെ എത്തുന്നതിനു കാരണമെന്ന് ഈ പഠനം പറയുന്നു. 

നേരത്തെ നടത്തിയ ചില പഠനങ്ങളില്‍, അവിവാഹിതരായ സ്ത്രീകളെയും വിവാഹമോചിതരെയും അപേക്ഷിച്ച്, വിവാഹിതരായ സ്ത്രീകളില്‍ ആര്‍ത്തവവിരാമം വൈകിയാണെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ആണ് പുതിയ പഠനം. 

English Summary: Regular sex in middle age delays menopause

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com