അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുമ്പോൾ സൂക്ഷിക്കുക; കാത്തിരിക്കുന്നത് മാരക രോഗങ്ങൾ
Mail This Article
പണ്ടത്തെപ്പോലെ പേപ്പറിലോ വാഴയിലയിലോ ഭക്ഷണം പൊതിയുന്നതിനു പകരം ഇന്ന് എല്ലാവരും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് അലുമിനിയം ഫോയില്‍. എന്നാല്‍ അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുമ്പോൾ സൂക്ഷിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് മാരക രോഗങ്ങളാണ്. അടുത്തിടെ നടത്തിയ പല പഠനങ്ങളിലും ഭക്ഷണം പൊതിയാന്‍ അലുമിനിയം ഫോയില്‍ ഉപയോഗിക്കുന്നത് കുറയ്ക്കണം എന്ന് പറയുന്നുണ്ട്.
പേരു സൂചിപ്പിക്കുന്നതു പോലെ അലുമിനിയം കൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. അതിന് പ്രകാശത്തെയും ഓക്സിജനെയും തടയാനുള്ള കഴിവും പ്രതിഫലന ശേഷിയും ഉണ്ട്. ഇതിലെ അലുമിനിയം അംശങ്ങള്‍ കിഡ്നി, എല്ല്, കരള്‍ രോഗങ്ങള്‍ക്കു കാരണമാകുമെന്നു ജർമനിയിലെ ബെര്ഡലിൻ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസ്ക് അസെസ്മെന്റ് (BFR) നടത്തിയ പഠനങ്ങള്‍ പറയുന്നു. Neurotoxic developmental disorders ഉണ്ടാകാനും സാധ്യതയുണ്ട്.
അലുമിനിയം ഫോയിൽ ഈർപ്പത്തെയും ഗന്ധത്തെയും പുറത്തു വിടാതെ ഭക്ഷണം പുതുമയോടെ നിലനിർത്തും. എങ്കിലും ചൂടും അമ്ലസ്വഭാവ (acidic) മുള്ളതുമായ ഭക്ഷണം അലുമിനിയം ഫോയിലിൽ പൊതിയരുത്. കാരണം അലുമിനിയം ഭക്ഷണത്തിലേക്ക് അരിച്ചിറങ്ങുമെന്ന് ആർക്കൈവ്സ് ഓഫ് ടോക്സിക്കോളജി ജേണലിൽ ഇതു സംബന്ധിച്ചു പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
English Summary: Aluminium foils used for food packaging might have potential health risks