ഫെയ്സ് മാസ്ക് ഉപയോഗിച്ചവര്‍ക്ക് അസ്വസ്ഥത; പിന്‍വലിച്ച് കമ്പനി
Mail This Article
×
മുഖകാന്തി വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ സിയുടെ പേപ്പര്‍ മാസ്ക് ഉപയോഗിച്ചവര്‍ക്ക് ചര്‍മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടായതോടെ വിപണിയില്‍ നിന്നു പായ്ക്ക് പിന്‍വലിച്ചു കമ്പനി. Yes To യുടെ വൈറ്റമിന്‍ സി ഗ്ലോ ബൂസ്റിങ് യുണിക്കോൺ പേപ്പര്‍ മാസ്ക് ഉപയോഗിച്ചവരാണ് പരാതിയുമായി രംഗത്തുവന്നത്.
പേപ്പര്‍ മാസ്ക് ഉപയോഗിച്ചതിനാൽ പത്തുവയസ്സുകാരി അടക്കമുള്ളവർക്ക് മുഖം ചുവന്നു തുടുത്തതായി റിപ്പോര്‍ട്ട് ഉണ്ട്. നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടതോടെയാണ് ഉൽപന്നം കമ്പനി തിരിച്ചു വിളിച്ചത്. പലര്‍ക്കും മാസ്ക് ഉപയോഗിച്ച് അഞ്ചു മിനിറ്റിനകം ചര്‍മത്തില്‍ പൊള്ളല്‍ പോലെ അനുഭവപ്പെട്ടു എന്നാണു റിപ്പോര്‍ട്ട്.
Englsih Summary: Recall of product due to skin irritation complaints
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.