ADVERTISEMENT

പ്രായം 60 കഴിഞ്ഞാൽ കഴിഞ്ഞാൽ ജീവിത ശൈലീരോഗമായി കടന്നു വരുന്ന മസ്തിഷ്കാഘാതത്തെ ശ്രദ്ധിക്കണം. കാരണം,  സാധാരണയായി 65 വയസ്സിനു മുകളിലുള്ളവരിലാണു മസ്തിഷ്കാഘാതം (സ്ട്രോക്ക്) കൂടുതലായി കണ്ടു വരുന്നതെന്നു ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. രക്തയോട്ടത്തിലെ തടസ്സം നിമിത്തം തലച്ചോറിൽ ഉണ്ടാകുന്ന രോഗാവസ്ഥയാണിത്. ഉപ്പിന്റെ അമിതോപയോഗം മൂലം രക്തസമ്മർദം ഉണ്ടാകുന്നവരാണ് ഏറെയും. അക്കാര്യവും ഓർമ വേണം.

എന്താണ് സ്‌ട്രോക്ക്

തലച്ചോറിലേക്കുള്ള രക്തധമനി പെട്ടെന്ന് അടയുകയോ പൊട്ടുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം. ബ്രെയിൻ അറ്റാക്ക് എന്നും ഇതിനെ വിളിക്കാം. തലച്ചോറിലേക്കുള്ള അനുസ്യൂതമായ രക്തപ്രവാഹത്തിന് ഏതെങ്കിലും വിധത്തിൽ തടസ്സം നേരിടുകയാണെങ്കിൽ മസ്തിഷ്‌ക കോശങ്ങൾ ആവശ്യമായ പോഷക പദാർഥങ്ങളും ഓക്‌സിജനും ലഭ്യമാകാതെ നശിച്ചുപോകും.

ലക്ഷണങ്ങൾ 

തലച്ചോറിന്റെ ഏതു ഭാഗത്താണ് തകരാറ് എന്നതനുസരിച്ചായിരിക്കും ലക്ഷണങ്ങൾ. സാധാരണ കാണുന്ന ലക്ഷണങ്ങൾ ഇവയാണ്. പെട്ടെന്നു ശരീരത്തിന്റെ ഒരു വശം തളരുക. മുഖം കോടിപ്പോവുക. പെട്ടെന്നു സംസാരശേഷി നഷ്ടപ്പെടുക. ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക. പെട്ടെന്നു കാഴ്ചശക്തി നഷ്ടപ്പെടുക. പെട്ടെന്നു ബോധക്ഷയം ഉണ്ടാവുക. ശക്തമായ തലവേദനയും തലകറക്കവും. 

കാരണങ്ങൾ 

അമിതമായ രക്തസമ്മർദം. പ്രമേഹം, പുകവലി, മദ്യപാനം പൊണ്ണത്തടി, വ്യായാമക്കുറവ്, അധിക കൊഴുപ്പ്, ഹൃദയ സംബന്ധമായ രോഗങ്ങൾ. 

എങ്ങനെ പ്രതിരോധിക്കാം 

സ്‌ട്രോക്ക് പ്രധാനമായും ഒരു ജീവിതശൈലീ രോഗമാണ്. അതിനാൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതുതന്നെയാണ് പ്രതിരോധ മാർഗം. രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ എന്നീ അപകട ഘടകങ്ങളെ തിരിച്ചറിയുക. കൃത്യമായ വ്യായാമം. ആരോഗ്യകരമായ ശാരീരിക തൂക്കം. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക. മദ്യപാനവും പുകവലിയും ഒഴിവാക്കുക.

English Summarty: Stroke, Brain attack: Causes, symptoms, Treatment and Prevention tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com