ഇരട്ട ഗർഭപാത്രവുമായി ജനിച്ച യുവതി; അദ്ഭുതകരം ഈ കുഞ്ഞിന്റെ ജനനം
Mail This Article
26 കാരി നിക്കോള ഗിന്നസിന് മറ്റു പെണ്‍കുട്ടികളില്‍നിന്നു വ്യത്യസ്തമായ ശരീരപ്രകൃതി ഉണ്ടെന്നു കണ്ടെത്തിയത് അവളുടെ പതിനഞ്ചാം വയസ്സിലാണ്. രണ്ടു ഗർഭപാത്രം ഉള്ളതാണ് നിക്കോളയുടെ പ്രശ്നം. ഇത് മൂലം ഗര്‍ഭം ധരിക്കാന്‍ സാധിക്കാതെ ആറുതവണ നിക്കോളയ്ക്ക് ഗര്‍ഭം അലസിയിരുന്നു.
ആമാശയത്തിനും ഗര്‍ഭാശയഗളത്തിനും യോനിക്കും ഇടയിലായി ഒരു ടിഷ്യൂ വളര്‍ന്നതായിരുന്നു നിക്കോളയുടെ പ്രശ്നം. ഇതുമൂലം ആമാശയവും യോനിയും തമ്മില്‍ വേര്‍തിരിക്കപ്പെട്ട അവസ്ഥയായിരുന്നു. ഇതാണ് നിക്കോളയ്ക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കാതിരിക്കാനുള്ള കാരണം.
ബ്യൂട്ടി തെറപ്പിസ്റ്റ് ആയ നിക്കോള ഈ ടിഷ്യൂ നീക്കം ചെയ്യാന്‍ ഡോക്ടർമാരെ സമീപിച്ചെങ്കിലും അപകടസാധ്യത മുന്‍നിര്‍ത്തി പലരും വിസമ്മതിച്ചു. ഒടുവില്‍ 2018 ഒക്ടോബറില്‍ ഒരു സ്പെഷലിസ്റ്റ് ഡോക്ടര്‍ ആണ് ശസ്ത്രക്രിയയിലൂടെ ടിഷ്യൂ നീക്കം ചെയ്തത്.
എട്ടു മാസം കഴിഞ്ഞ് നിക്കോള ഗര്‍ഭിണിയായി. ഇപ്പോള്‍ നിക്കോളയ്ക്കും പങ്കാളി ആന്റണി ലാറ്റയ്ക്കും കൂട്ടായി അവരുടെ മകന്‍ റിഗ്ഗിയുണ്ട്. ഈ ശസ്ത്രക്രിയ ചെയ്യാന്‍ വൈകിയതാണ് ഗര്‍ഭം അലസാന്‍ കാരണമായതെന്ന് നിക്കോള പറയുന്നു.
Complete uterus septum എന്ന അവസ്ഥയായിരുന്നു നിക്കോളയ്ക്ക്. എന്തായാലും ഇപ്പോള്‍ മകനൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നിക്കോള.
English Summary: Woman born with two wombs gives birth to her 'miracle' son