ADVERTISEMENT

നിയമവിധേയമായി അബോര്‍ഷന്‍ നടത്താനുള്ള സമയം ഇരുപത് ആഴ്ചയില്‍ നിന്ന് ഇരുപത്തിനാല് ആഴ്ചയിലേക്ക് നീട്ടിക്കൊണ്ടുള്ള നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ആണ് 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് ഭേദഗതി ബില്ലിന് (2020) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ച വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. അബോര്‍ഷന്‍ കൂടുതല്‍ സുരക്ഷിതമാക്കാനും സ്ത്രീകള്‍ക്ക് തങ്ങളുടെ ശരീരത്തിനു മേലുള്ള അവകാശം ഉറപ്പിക്കാനും കൂടിയാണ് പുതിയ നിയമം എന്ന് അദ്ദേഹം പറഞ്ഞു.

പീഡനത്തിന് ഇരയായി ഗര്‍ഭം ധരിക്കുന്ന പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും വൈകി ഗര്‍ഭം തിരിച്ചറിയുന്നവര്‍ക്കും ഈ പുതിയ നിയമം കൊണ്ട് ഗുണം ലഭിക്കും.

നേരത്തെ ഇരുപതാമത്തെ ആഴ്ചയ്ക്കു ശേഷം ഗര്‍ഭം അലസിപ്പിക്കാന്‍ ഇന്ത്യന്‍ നിയമപ്രകാരം സാധ്യമായിരുന്നില്ല. ഇരുപത് ആഴ്ചകള്‍ക്ക് ശേഷം ഗര്‍ഭം ഉണ്ടെന്നു സ്ഥിരീകരിക്കുന്ന നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ഉള്ളവര്‍ക്ക് ഈ നിയമം കൊണ്ട് ഗുണം ലഭിക്കും. അവിവാഹിതരായ സ്ത്രീകള്‍ക്കും ആഗ്രഹിക്കാതെ ഗര്‍ഭം ധരിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി നല്‍കണം എന്ന് നേരത്തെ തന്നെ പല സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ നിയമം ഗര്‍ഭഛിദ്രം വര്‍ധിക്കാന്‍ കാരണമാകും എന്ന് പരക്കെ ആരോപണമുണ്ട്. 

English Summary: Abortions to be allowed at 24 weeks, Government approves changes to law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com