ADVERTISEMENT

ഋതുവിരാമത്തിനുമുമ്പുള്ള സ്ത്രൈണ ഹോർമോണുകളുടെ സംരക്ഷണം സ്ത്രീകളെ ഹൃദ്രോഗത്തിന്റെ പിടിവിട്ട് അകന്നു നിൽക്കുവാൻ സഹായിക്കുന്നു. ആ സമയത്ത് സുലഭമായുള്ള ‘ഈസ്ട്രോജൻ’ തുടങ്ങിയ ഹോർമോണുകൾ ‘നല്ല’ സാന്ദ്രത കൂടിയ കൊളസ്ട്രോൾ ഉപഘടകത്തിന്റെ (എച്ച്.ഡി.എല്‍) അളവിനെ കൂട്ടുന്നതോടൊപ്പം കൊറോണറി ധമനിയുടേയും മറ്റ് പൊതുവായ രക്തക്കുഴലുകളുടേയും ഉൾവ്യാസം വികസിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ഘടനാപരിവർത്ത നങ്ങൾ ഹൃദ്രോഗസാദ്ധ്യത കുറയ്ക്കുന്നതിന് വഴിയൊരുക്കുന്നു.

ആർത്തവവിരാമം കഴിഞ്ഞ് ഈ സവിശേഷഹോർമോണു കളുടെ ഉൽപ്പാദനം നിലയ്ക്കുമ്പോൾ സ്ത്രീകളിലെ ഹൃദ്രോഗസാധ്യത പുരുഷന്മാരോടൊപ്പമോ, അതിൽ കൂടുതലോ ആകുന്നു.

ഈ പ്രശ്നത്തിന് പരിഹാരമായിട്ടാണ് ആർത്തവ വിരാമത്തി നുശേഷം സ്ത്രീകളിൽ നഷ്ടമായിപ്പോയ സ്ത്രൈണ ഹോർമോണുകൾ കൃത്രിമമായി നൽകി അവരുടെ വർധിച്ച ഹൃദ്രോ ഗസാധ്യത കുറയ്ക്കുവാനാകുമോ എന്ന് പരീക്ഷിച്ചത്. എന്നാൽ ഉദ്ദേശിച്ചപോലെ ഹൃദ്രോഗസാധ്യത കുറയ്ക്കുവാൻ സാധിച്ചില്ല, എന്നു മാത്രമല്ല ഹൃദ്രോഗമുണ്ടായ സ്ത്രീകളിൽ അതിന്റെ തീവ്രത വർധിക്കുവാനിടയാവുകയും ചെയ്തു. ഈ പ്രവണത ചികിത്സ തുടങ്ങി ആദ്യവർഷം കൂടുതലായി കണ്ടു. 

നാലുവർഷക്കാലത്തോളം നടത്തിയ നിരീക്ഷണത്തിനുശേഷം പഠനത്തിലുൾപ്പെട്ട സ്ത്രീകളെ വിലയിരുത്തിയപ്പോൾ ഹൃദ്രോ ഗസാധ്യത ഒട്ടും തന്നെ കുറയുന്നില്ല എന്ന് കണ്ടു. ‘വിമൻസ് ഹെൽത്ത് ഇനിഷ്യേറ്റിവ് (WHI), ‘വെൽഹാർട്ട്’ (WELLHART) ‘ഹാർട്ട് ആന്റ് ഈസ്ട്രോജൻ/ പ്രൊജെസ്റ്റിൻ റീപ്ലേസ്മെന്റ് ആന്റ് അതിറോസ്ക്ലിറോസിസ് ട്രയൽ’ (ERAT), ‘ഹെൽത്ത് വിമന്‍ സ്റ്റഡി’ (HWS) തുടങ്ങിയ, സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ ബൃഹത്തായ ഗവേഷണങ്ങൾ എല്ലാം തന്നെ ഹോർമോൺ പുനരുദ്ധാന ചികിത്സയ്ക്കെതിരെ ചുവന്ന കൊടി കാണിച്ചു. 

ഈ ഹോർമോൺ ചികിത്സയ്ക്ക് വിധേയരായ സ്ത്രീകളിൽ സ്തനാർബുദവും ഗർഭാശയകാൻസറും കൂടുതലായി കാ പ്പെടുകുയം ചെയ്തു. ഇതിന്റെ വെളിച്ചത്തിൽ ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകളിൽ ഹോർമോൺ പുനരുദ്ധാന ചികിത്സയെ പിൻതാങ്ങാനാവില്ല. 

ശ്രദ്ധിക്കുക

∙ഋതു വിരാമത്തിനു മുമ്പുള്ള സ്ത്രൈണ ഹോർമോണു കളുടെ പ്രവർത്തനം സ്ത്രീകളെ ഹൃദ്രോഗത്തിൽ നിന്ന് നല്ലൊരു പരിധിവരെ സംരക്ഷിക്കുന്നു. 

∙ഈസ്ട്രോജൻ ഹൃദ്രോഗത്തെ ചെറുക്കുന്ന എച്ച്. ഡി. എൽ. കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുകയും, കൊറോണറികളെ വികസിപ്പിക്കുകയും െചയ്യുന്നു. 

∙ആർത്തവ വിരാമത്തിനുശേഷം സ്ത്രീകളുടെ ഹൃദ്രോഗ സാധ്യത പുരുഷന്മാരേക്കാൾ കൂടുന്നു. 

∙ഋതുവിരാമത്തിനുശേഷം സ്ത്രീകളുടെ ഹൃദ്രോഗ സാധ്യത പുരുഷന്മാരേക്കാൾ കൂടുന്നു. 

∙ഋതുവിരാമത്തിനുശേഷം സ്ത്രീകൾക്ക് ഹോർമോണുകൾ നൽകുന്നത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നത്. 

∙ഹോർമോൺ പുനരുദ്ധാന ചികിത്സ സ്തനാർബുദവും ഗർഭാശയകാൻസറും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.                                                                                                                                                                            

English Summary: Heart disease after menopause

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com