ADVERTISEMENT

രണ്ടു ദിവസമായി തുടരുന്ന കടുത്ത പനിയെ തുടര്‍ന്നാണ്‌ 49 കാരിയായ ഹീത്തര്‍ ഹാര്‍ബോട്ടില്‍ ആശുപത്രിയിൽ പോയത്. കൂടുതല്‍ പരിശോധനകളിലാണ് ഹീത്തറിനു മാരകമായ Necrotising fasciitis ആണെന്ന് കണ്ടെത്തിയത്. അതിനുള്ള കാരണമാണ് വിചിത്രം. എന്തോ കൊണ്ട് കയ്യില്‍ ഉണ്ടായ ഒരു തീരെ ചെറിയ മുറിവാണ് ഹീത്തറിനെ ഈ അവസ്ഥയില്‍ എത്തിച്ചത്.

ചർമത്തെയും മാംസത്തെയും കാർന്നുതിന്നുന്ന ഇന്‍ഫെക്‌ഷന്‍ ആണ് Necrotising fasciitis. യഥാസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ കിഡ്നിയുടെ പ്രവര്‍ത്തനം വരെ തകരാറില്‍ ആകുന്ന അവസ്ഥയാണിത്. 

കൈകളിലെ അഴുകിയ മാംസം ഓരോ മൂന്നു ദിവസവും മുറിച്ചു നീക്കിയും കടുത്ത ആന്റിബയോട്ടിക്കുകള്‍ നൽകിയുമാണ് ഹീത്തറിന്റെ ജീവന്‍ ഡോക്ടര്‍മാര്‍ രക്ഷിച്ചത്‌. ഇടയ്ക്കൊരു ഘട്ടത്തില്‍ ഹീത്തറിന്റെ ഇടംകൈ മുറിച്ചു നീക്കേണ്ട അവസ്ഥ വരെ എത്തിയിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

65 ദിവസമാണ് ഹീത്തര്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഇപ്പോള്‍ ഇടംകൈയുടെ ചലനം പതിയെ വീണ്ടെടുക്കുകയാണ്. പുതിയ വീട്ടിലേക്ക് മാറുമ്പോള്‍ സാധനങ്ങള്‍ അടുക്കുന്നതിനിടെയാണ് ഹീത്തറിന്റെ കൈയില്‍ മുറിവ് ഉണ്ടായത്. ഒട്ടും കാര്യമാക്കാതെ വിട്ട ആ മുറിവാണ് പിന്നീട് ഹീത്തറിന്റെ ജീവന്‍ വരെ അപകടത്തിലാക്കിയത്. 

English Summary: How a paper cut almost killed me: Mother, 49, reveals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com