പൊട്ടാസ്യം കുറയുന്ന അപൂർവരോഗം; ശസ്ത്രക്രിയയിലൂടെ രോഗിക്ക് ആശ്വാസം
Mail This Article
രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് താഴ്ന്നു പോകുന്ന രോഗവുമായി ദുരിതം അനുഭവിച്ച രോഗിക്ക് ഒടുവിൽ ആശ്വാസം. 10 വര്‍ഷത്തോളമായി ഈ രോഗവുമായി കഷ്ടത അനുഭവിക്കുകയായിരുന്നു കോട്ടയം ചിങ്ങവനം സ്വദേശിനി ജഗദമ്മ സുഗതന്‍ (58). പലയിടത്തും ചികിത്സ തേടിയെങ്കിലും പരിഹാരം ലഭിച്ചില്ല.
തുടർന്ന് കഴിഞ്ഞമാസമാണ് ജഗദമ്മ ഭാരത് ആശുപത്രിയിലെത്തിയത്. നെഫ്രോളജിസ്റ്റ് ഡോ. ജി. എ സുരേഷ്, എൻഡോക്രൈനോളജിസ്റ്റ് ഡോ.രാജീവ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വിശദപരിശോധനയിൽ, വളരെ അപൂര്‍വരോഗമായ കോൺസ് സിൻഡ്രം (Conn's Syndrome) ആണെന്നു കണ്ടുപിടിച്ചു. കിഡ്‌നിയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന അഡ്രിനല്‍ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന മുഴയില്‍നിന്ന് അമിതമായ ഹോര്‍മോണ്‍ ഉത്പാദനം മൂലം രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് താഴ്ന്നു പോകുകയും ബിപി ഉണ്ടാകയും ചെയ്യുന്ന രോഗമാണ് Conn's Syndrome.
ഈ കാലയളവിൽ ഒരു പ്രാവശ്യം പക്ഷാഘാതവും (stroke) ഉണ്ടായി. രോഗം കണ്ടുപിടിച്ച് രണ്ടാഴ്ചയ്ക്കകം ഈ മുഴ സങ്കീര്‍ണമായ ഒരു താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്കു ശേഷം നാലാം ദിവസം രോഗിയിലെ പൊട്ടാസ്യംനില ഒരു മരുന്നിന്റെയും സഹായവുമില്ലാതെ സാധാരണ നിലയിലെത്തി.
ലാപ്രോസ്‌കോപ്പിക് സര്‍ജന്‍മാരായ ഡോ. ബിബിന്‍. പി മാത്യു, ഡോ.കെ. കിരണ്‍, അനസ്‌തീസിയ വിഭാഗം ഡോ. ജോസഫ്, ഡോ. മുരളികൃഷ്ണന്‍ എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. വിനോദ് വിശ്വനാഥന്‍ അറിയിച്ചു.
English Summary: Conn's Syndrome