ADVERTISEMENT

ശസ്ത്രക്രിയയ്ക്ക് ഇടയില്‍ രോഗി വയലിന്‍ വായിക്കുന്നതിനെക്കുറിച്ച്  ഒന്നാലോചിച്ചു നോക്കൂ. ‍ഡാഗ്‌മർ ടർണർ എന്ന 53 കാരിയാണ് തലയിലെ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ വയലിന്‍ വായിച്ചത്. 2013  ലാണ് ഡാഗ്‌മറിന്Large grade 2 glioma ട്യൂമര്‍ കണ്ടെത്തിയത്. വളരെ മെല്ലെ വികസിക്കുന്ന ഈ ട്യൂമറിനുള്ള ചികിത്സയിലായിരുന്നു ഡാഗ്‌മര്‍. എന്നാല്‍ ട്യൂമര്‍ കൂടുതല്‍ വളര്‍ന്നതോടെയാണ്‌ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്.

തലച്ചോറിലെ വലത് ലോബില്‍ ആയിരുന്നു ട്യൂമര്‍. ശസ്ത്രക്രിയയിലുടനീളം ഡാഗ്‌മറിന് പൂര്‍ണബോധം ഉണ്ടായിരുന്നു. വലതുഭാഗത്തെ ചലനങ്ങളെ ബാധിക്കുന്ന തലച്ചോറിന്റെ വശത്തായിരുന്നു ട്യൂമര്‍. ഈ വശത്തെ ട്യൂമര്‍ അവരുടെ ചലനങ്ങളെ ബാധിക്കാന്‍ തുടങ്ങിയിരുന്നു. ഇത് ശസ്ത്രക്രിയാ വേളയില്‍ തിരിച്ചറിയാന്‍ കൂടിയാണ് സങ്കീർണമായ ആറു മണിക്കൂർ ശസ്ത്രക്രിയയുടെ ഇടയിൽ ഡാഗ്‌മറിനോട് വയലിന്‍ വായിക്കാന്‍ ഡോക്ടർമാർ ആവശ്യപ്പെട്ടത്. 

ലണ്ടന്‍ കിങ്സ് കോളജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയ 90 % വിജയം ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയവേളയില്‍ വയലിന്‍ വായിക്കുന്ന രോഗിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പൂര്‍ണസുഖം നേടിയ  ഡാഗ്‌മര്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

English Summary: Patient plays the violin during brain surgery to remove tumor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com