ADVERTISEMENT

പ്രമേഹ ചികിത്സയിലെ പുതിയ മാനദണ്ഡമായ Time In Range (TIR)–നെ കുറിച്ച് ഭാരതീയരില്‍ നടത്തിയ പഠനം 13–ാമത് ATTD(Advanced Technologies and Treatments in Diabetes) ആഗോള പ്രമേഹ സമ്മേളനത്തിൽ അവതരിപ്പിച്ചു. ഈ വർഷം മുതലാണ് പ്രമേഹചികിത്സാ മാനദണ്ഡമായി Time in Range അടങ്ങിയിട്ടുള്ള AGP(Ambulatory Glucose Profile) റിപ്പോർട്ട് നിലവിൽ വന്നിട്ടുള്ളത്. ഇതേ സംബന്ധിച്ചുള്ള ഭാരതത്തിൽ നിന്നുള്ള ആദ്യപഠനമാണ് ഡോ. ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തിൽ ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റർ ആൻഡ് ഹോസ്പിറ്റലിലെ ഡോക്ടർമാരും ഗവേഷകരും അടങ്ങിയ സംഘം അവതരിപ്പിച്ചത്. 

പ്രമേഹ ചികിത്സാ മാർഗനിര്‍ദേശങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന ലോകത്തിലെതന്നെ ഏറ്റവും ബൃഹത്തായ പ്രമേഹ സാങ്കേതികവിദ്യാ സമ്മേളനമാണ് ATTD.

കഴിഞ്ഞ 2 പതിറ്റാണ്ടിലേറെയായി HbA1c എന്ന പരിശോധന 3 മാസത്തിലൊരിക്കൽ നടത്തിയാണ്, പ്രമേഹരോഗികളുടെ ചികിത്സാതീരുമാനങ്ങൾ നടത്തിയിരുന്നത്. 

HbA1c 3മാസത്തെ പഞ്ചസാരയുടെ ശരാശരി ആണ് കാട്ടുന്നത്. എന്നാൽ ഈ പരിശോധനയ്ക്ക് നിരവധി പരിമിതികൾ ഉണ്ട്. ഹീമോഗ്ലോബിൻ വ്യതിയാനങ്ങൾ, ഗർഭാവസ്ഥ, വൃക്കരോഗം തുടങ്ങിയ അനേകം അവസ്ഥകളിൽ പരിശോധനാഫലം കൃത്യമായിരിക്കില്ല. കൂടാതെ ഈ പരിശോധനയ്ക്കു വേണ്ടി മാത്രം വിപണിയിലുള്ള ചില യന്ത്രങ്ങളിൽ മാത്രമേ കൃത്യമായ റിപ്പോർട്ട് കിട്ടുകയും ഉള്ളൂ. 

ആഗോളതലത്തിൽ ഇപ്പോൾ നിർദ്ദേശിച്ചിട്ടുള്ള Time In Range ഒരു ദിവസം രക്തത്തിലെ പഞ്ചസാരയുടെ അളവ് നോർമലിൽ താഴെയും നോർമലിനു മുകളിലും നിലനിൽക്കുന്ന സമയം കൂടി പരിഗണിച്ചിരിക്കുന്നു. ബഹുഭൂരിപക്ഷം പ്രമേഹ രോഗികൾക്കും Time In Range–ന്റെ നോർമലായ 70–180mg/dl– നുമിടയിൽ 70% –ലേറെ സമയം പഞ്ചസാര നിലനിർത്തണം. 70Mg/dl– ൽ താഴെ ഒരു ദിവസം ഒരു മണിക്കൂറിൽ 15മിനിറ്റിൽ കൂടുതൽ നിലനിന്നാല്‍ അത് അപകടമാകാം. പ്രായക്കൂടുതൽ ഉള്ളവർക്കും ഗുരുതര വൃക്ക–ഹൃദയ രോഗമുള്ളവർക്കും പഞ്ചസാര കുറഞ്ഞു പോകുന്നത് 15 മിനിട്ടിൽ ഏറെയായാൽ അതുതന്നെ അപകടമാകും. TIR ഓരോ 10% വർധിക്കുമ്പോഴും പ്രമേഹ ചികിത്സയിൽ ഗണ്യമായ പുരോഗതിയാണ് സംഭവിക്കുന്നത്. 

നൂതന ഗ്ലൂക്കോസ് നിരീക്ഷണ ഉപാധികളിലൂടെ നിർണയിക്കേണ്ട ഈ പരിശോധന കൂടുതൽ രോഗികളില്‍ ഗുരുതര രോഗങ്ങൾ തടയുന്നതിനും അവശത ഒഴിവാക്കുന്നതിനും പ്രയോജനപ്പെടുമെന്ന് ഡോ. ജ്യോതിദേവ് കേശവദേവ് അഭിപ്രായപ്പെട്ടു. കേരളത്തിൽ നടന്ന പഠനത്തിൽ ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്ററിലെ ഡോ. അരുണ്‍ ശങ്കർ, ഗോപിക കൃഷ്ണൻ, ഡോ. അശ്വിൻ ഡേവിഡ്, ഗീതു സനൽ, സുനിത ജ്യോതിദേവ് തുടങ്ങി പത്തോളം പേർ പങ്കെടുത്തു.  

English Summary: Diabetes Time in Range study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com