പിസിഒഎസ് മൂലമുള്ള ദുരിതം, സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍; ആരോഗ്യപ്രശ്നങ്ങൾ വെളിപ്പെടുത്തി ശ്രുതി ഹാസൻ
Mail This Article
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയകള്‍ നടത്തിയ നടിമാരുടെ ലിസ്റ്റ് എടുത്താല്‍ തീരില്ല. മിക്കവരും ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെങ്കിലും അതേക്കുറിച്ച് എവിടെയും തുറന്നു പറയാന്‍ ഇവര്‍ തയാറല്ല. എന്നാല്‍ ഇതില്‍ നിന്നും ഏറെ വ്യത്യസ്തയാണ് ശ്രുതി ഹാസന്.
താന്‍ സൗന്ദര്യവര്‍ധക ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് നടി അടുത്തിടെ വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ചുണ്ടുകളുടെ സൗന്ദര്യം കൂട്ടാനും മൂക്കിന്റെ അളവുകള്‍ ശരിയാക്കാനും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇത് തുറന്നു പറയുന്നതുതന്നെ ആളുകള്‍ക്ക് ഇടയില്‍ നടിമാരെ കുറിച്ചുള്ള ധാരണ മാറ്റാനാണ്. ഞങ്ങളും മനുഷ്യരാണ്. സിനിമയില്‍ കാണുന്ന പോലെ അതിസുന്ദരികള്‍ ആയല്ല സാധാരണ ജീവിതത്തില്‍ കഴിയുന്നതെന്ന് ശ്രുതി പറയുന്നു.
ഇടയ്ക്ക് രണ്ട് അപകടങ്ങള്‍ സംഭവിച്ച ശേഷമാണ് മൂക്കിന്റെ ശസ്ത്രക്രിയ നടത്തിയത്. മാത്രമല്ല പഴയ മൂക്കിന് ഒട്ടും ഭംഗിയും ഉണ്ടായിരുന്നില്ല. ലിപ് ഫില്ലറുകള്‍ ഉപയോഗിച്ചാണ് ചുണ്ടുകള്‍ ഭംഗിയുള്ളതാക്കി മാറ്റിയതെന്നും ശ്രുതി പറയുന്നു.
പിസിഒഎസ് മൂലം ഏറെ ദുരിതം അനുഭവിക്കുന്ന ആളാണ് താനെന്നും ശ്രുതി പറയുന്നു. ഇതുമൂലം ഓരോ ആര്‍ത്തവവും ഏറെ വേദനാജനകമാണ്. ഭാരം കൂടുക, മുടി കൊഴിയുക, മുഖക്കുരു, മൂഡ് സ്വിങ്ങ്സ് അങ്ങനെ പലതും ഇതിന്റെ ഭാഗമായുണ്ട്. ട്രോളുകള്‍ നിര്‍മിച്ച് ബോഡി ഷെയിമിങ് നടത്തുമ്പോള്‍ ഇതൊക്കെ കൂടി ഓര്‍ക്കണം എന്ന് ശ്രുതി പറയുന്നു.
English Summary: Actress Shruti Haasan talks about her health problems