ADVERTISEMENT

കൊറോണ വൈറസിനെ ചെറുക്കാൻ ഏറ്റവും നല്ല മാർഗം സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുകയെന്നതാണ്. മുതിർന്നവരോട് വ്യക്തിശുചിത്വം പാലിക്കാൻ പറയാമെങ്കിലും കുട്ടികളെ എങ്ങനെ ഇതു പറഞ്ഞുമനസ്സിലാക്കുമെന്നാണ് മാതാപിതാക്കളുടെ സംശയം. ലളിതമായൊരു കളി പോലെ കുട്ടികളെക്കൊണ്ട് ശുചിത്വം ശീലിപ്പിക്കാനായി ഒരമ്മ നടപ്പാക്കിയ സൂത്രം രസകരമാണ്. കുഞ്ഞിക്കൈകളുടെ പുറംഭാഗത്ത് സ്കെച്ച് പെൻ കൊണ്ട് ഒരു സ്മൈലി വരയ്ക്കുക. അതു മാഞ്ഞുപോകും വരെ ഇടയ്ക്കിടെ കഴുകണമെന്ന് അവരോടു പറയുക. 

ലണ്ടനിൽ താമസമാക്കിയ ലിൻജോ സാറ വർഗീസ് എന്ന മലയാളി യുവതിയാണ് തന്റെ കുഞ്ഞുങ്ങൾക്കായി ഈ സൂത്രം നടപ്പാക്കിയത്. ലണ്ടനിലെ ലീ ചാപ്ൽ പ്രൈമറി സ്കൂൾ ആൻഡ് നഴ്സറി സ്കൂളിലെ വിദ്യാർഥികളായ ഏഴു വയസ്സുകാരി ജോവിയാനും അഞ്ചു വയസ്സുകാരി ജോഷേലും രാവിലെ സ്കൂളിൽ പോകുമ്പോൾ കൈപ്പത്തിയുടെ പുറംഭാഗത്ത് അമ്മ ലിൻജോ ഒരു സ്മൈലി വരയ്ക്കും. അതു മായുന്നതുവരെ കൃത്യമായ ഇടവേളകളിൽ കൈ കഴുകണം. 

സംഗതി ഫലിച്ചുവെന്നാണ് കുട്ടികളുടെ പിതാവ് ജോമോൻ കുര്യാക്കോസ് പറയുന്നത്. ഇതു സംബന്ധിച്ച കുറിപ്പ് ചിത്രങ്ങൾ സഹിതം സമൂഹമാധ്യമങ്ങളിൽ ജോമോൻ പങ്കുവച്ചിരുന്നു. ലണ്ടനിലെ ലളിത് ഹോട്ടിലിലെ ഷെഫായ ജോമോൻ‍ കുര്യാക്കോസ് പന്ത്രണ്ട് വർഷമായി ലണ്ടനിൽ സ്ഥിരതാമസമാണ്. ജോമോനും ലിൻജോയും നടപ്പാക്കിയ സൂത്രം കുട്ടികളുടെ കാര്യത്തിൽ ഫലപ്രദമാണെന്ന് പല അമ്മമാരും കമന്റിടുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com