ADVERTISEMENT

മോഡേൺ ഓങ്കോളജി പ്രാക്ടീസിൽ വളരെ നിർണായകമായിട്ടുള്ളൊരു സ്ഥാനമാണ് ഇമ്മ്യൂണോഹിസ്റ്റോ കെമിസ്ട്രിയ്ക്കുള്ളത്. ബ്രെസ്റ്റ്  കാൻസർ ചികിത്സയിൽ ബ്രെസ്റ്റ്  കാൻസർ ചികിത്സ എങ്ങനെ മുന്നോട്ട്  പോകണം എന്ന്  നിർണയിക്കുന്നത് ഇമ്മ്യൂണോഹിസ്റ്റോ കെമിസ്ട്രിയാണ്. ഓപ്പറേഷന് മുൻപ് നമ്മൾ Tru -cut എടുത്ത ബയോപ്‌സി സ്പെസിമനിൽ  അല്ലെങ്കിൽ സർജറിക്ക്‌ ശേഷം ഡീറ്റെയ്ൽഡ്  ആയിട്ടുള്ള ഹിസ്റ്റോ പതോളജിക്കൽ എക്‌സാമിനേഷൻ നടത്തിയ സ്പെസിമനിൽ ഈ പറഞ്ഞ ഇമ്മ്യൂണോഹിസ്റ്റോ കെമിസ്ട്രി എന്ന ടെസ്റ്റ് നമുക്ക് നടത്താൻ  സാധിക്കുന്നതാണ്. പതോളജി ഡിപ്പാർട്മെന്റിൽ ചില പ്രത്യേകതരം കെമിക്കലുകൾ ഉപയോഗിച്ച് കാൻസറിന്റെ തീവ്രത അതായത് കാൻസറിന്റെ ബയോളജി അസസ്‌ ചെയ്യുന്നതിനെയാണ് നമ്മൾ ഇമ്മ്യൂണോഹിസ്റ്റോ കെമിക്കൽ എക്‌സാമിനേഷൻ എന്ന് പറയുന്നത്. 

ബ്രെസ്റ്റ് കാൻസറിൽ നമ്മൾ പ്രധാനമായി ഉപയോഗിക്കുന്നത്  നാല് IHC മാർക്കറുകൾ ആണ്. ER എന്നു പറയുന്ന ഈസ്ട്രജൻ റിസപ്റ്റർ, PR എന്നു  പറയുന്ന പ്രൊജസ്‌ട്രോൺ റിസപ്റ്റർ. Her2 എന്നു  പറയുന്ന Her2neu.അതുപോലെ തന്നെ  KI 67. 

ഈ ER & PR എന്നത്  ഹോർമോൺ റിസപ്റ്റർസ് ആണ്. Her2 എന്നത് ഒരു ട്യൂമറിന്റെ ബയോളജിയെ നിർണയിക്കുന്ന മറ്റൊരു പ്രോട്ടീൻ ആണ്. KI 67 എന്നത് ട്യൂമറിന്റെ multiplication index അതിന്റെ പ്രോലിഫറേഷൻ ഇൻഡക്സ് ആണ്. ER ഉം PR ഉം പോസിറ്റീവ് ആയിട്ടുള്ള ട്യൂമറുകൾ  ബയോളജിക്കലി  തീവ്രത കുറഞ്ഞ ടൈപ്പ് എന്നാണ് പറഞ്ഞു വരുന്നത്. Her2 പോസിറ്റീവ് ആയിട്ടുള്ള ട്യൂമറുകളെ തീവ്രത കൂടിയിട്ടുള്ള ട്യൂമറുകൾ  എന്നും പറയുന്നു. 

ഇതിൽ പലതരത്തിലുള്ള കോമ്പിനേഷനുകളായിട്ടാണ് ഒരു  രോഗി  വരുന്നത്. ചില രോഗികളിൽ  ഇത് മൂന്നും പോസിറ്റീവ് ആയിട്ട് വരാം. അതായത് ER പോസിറ്റീവ് ആകാം PR പോസിറ്റീവ് ആകാം Her 2 പോസിറ്റീവ് ആകാം. ചിലരിൽ ER മാത്രം  പോസിറ്റീവ് ആകാം PR ഉം Her 2  ഉം നെഗറ്റീവ് ആകാം. ചിലരിൽ ER ഉം  PR ഉം  നെഗറ്റീവ് ആകാം Her 2 പോസിറ്റീവ് ആകാം. ചിലരിൽ ഇത് മൂന്നും നെഗറ്റിവ് ആയ ട്രിപ്പിൾ നെഗറ്റീവ് എന്ന്  ഞങ്ങൾ വിളിക്കുന്ന ടൈപ്പ് ഓഫ് ബ്രെസ്റ്റ് കാൻസർ  ആകാം. അതുപോലെ തന്നെ നേരത്തെ സൂചിപ്പിച്ച KI 67 അത് ട്യൂമറിന്റെ multiplication നിർണയിക്കുന്ന ഘടകമാണ്. ഇതിന്റെ   ശതമാനത്തിലാണ് KI 67 ന്റെ വാല്യൂ നിർണയിക്കുന്നത്.KI 67 പെർസെന്റജ് വളരെ കൂടിയിട്ടുള്ള കാൻസറുകൾ തീവ്രത കൂടിയ ടൈപ്പും പെർസെന്റജ് കുറഞ്ഞിട്ടുള്ള കാൻസറുകൾ തീവ്രത കുറഞ്ഞ  ടൈപ്പും ആയിട്ടാണ് വരുന്നത്.  

ഈ  കിട്ടുന്ന ഇൻഫർമേഷൻ അതായത് ER, PR, Her 2,KI 67 സ്റ്റാറ്റസ്  ഇവയെല്ലാം കൂടി നിർണയിച്ചിട്ടാണ് ഏത് തരത്തിലുള്ള കീമോതെറാപ്പി ഒരു രോഗിക്ക് വേണം എന്ന് നമ്മൾ നിശ്ചയിക്കുന്നത്.

English Summary : Breast cancer and Immunohistochemistry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com