ADVERTISEMENT

നിശ്ശബ്ദനായ കൊലയാളിയാണ് രക്തസമ്മര്‍ദം. പെട്ടെന്ന് ഉയരാനും താഴാനുമൊക്കെ സാധ്യതയുള്ള രക്തസമ്മര്‍ദം ലക്ഷണങ്ങളൊന്നുമില്ലാതെ പൊടുന്നനെ അപകടകാരിയാകാം.  ഭക്ഷണ നിയന്ത്രണവും ജീവിതശൈലി മാറ്റവുമൊക്കെ രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. 

ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ ഇടയ്ക്കിടെ അത് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. മുന്‍പൊക്കെ ഇതിനായി ഡോക്ടറുടെ അടുത്തേക്ക് ഓടേണ്ടി വരുമായിരുന്നെങ്കില്‍ ഇപ്പോള്‍ അതെല്ലാം വീട്ടിലിരുന്നുതന്നെ നിരീക്ഷിക്കാനുള്ള ഉപകരണങ്ങള്‍ ലഭ്യമാണ്. പക്ഷേ, ശരിയായ രീതിയിലല്ല നിങ്ങള്‍ രക്തസമ്മര്‍ദം അളക്കുന്നതെങ്കില്‍ അത് നിങ്ങളെ അപകടത്തിലാക്കാം. വീട്ടില്‍തന്നെ ഇരുന്ന് രക്ത സമ്മര്‍ദം പരിശോധിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. 

1. അനുയോജ്യമായ കഫ് വലിപ്പത്തോടു കൂടിയ ഉപകരണം വാങ്ങുക. അത് ഉപയോഗിച്ച് തുടങ്ങും മുന്‍പ് ഒരു ഡോക്ടറുടെ അടുത്ത് ചെന്ന് റീഡിങ്ങ് ശരിയായിട്ടാണോ കാണിക്കുന്നതെന്ന് പരിശോധിക്കണം. 

2. ദിവസം രണ്ട് നേരം രക്ത സമ്മര്‍ദം അളക്കാം. രാവിലെ മരുന്ന് കഴിക്കുന്നതിനു മുന്‍പും വൈകുന്നേരവും. എന്നും ഒരേ സമയത്ത് തന്നെ ഇത് ആവര്‍ത്തിക്കാന്‍ ശ്രമിക്കാം

3. രക്തസമ്മര്‍ദം പരിശോധിക്കുന്നതിന് 30 മിനിറ്റു മുന്‍പുവരെ ഭക്ഷണമോ, കാപ്പിയോ, പുകയിലയോ, മദ്യമോ ഉപയോഗിക്കരുത്. 

4. ശാന്തമായി ഇരുന്ന് പരിശോധിക്കുക. 5 മിനിറ്റ് കസേരയില്‍ ശാന്തമായി ഇരുന്ന ശേം മാത്രം റീഡിങ്ങ് എടുക്കുക. 

5. ഇട്ടിരിക്കുന്ന വസ്ത്രത്തിനു മുകളില്‍ കഫ് കെട്ടരുത്.  കഫ് നിങ്ങളുടെ ദേഹത്തിനു മുകളില്‍ തന്നെയാകാന്‍ ശ്രദ്ധിക്കുക.

6. മേശയുടെ മുകളിലോ കസേര കൈയിലോ ഹൃദയത്തിന്റെ അതേ നിരപ്പില്‍ തന്നെ കൈ വയ്ക്കുക. 

7. റീഡിങ്ങ് എടുത്ത കൈയില്‍ തന്നെ 3 മിനിറ്റ് എങ്കിലും ആകാതെ വീണ്ടും കഫ് കെട്ടരുത്. 

രണ്ട് കൈയിലെയും രക്തസമ്മര്‍ദം എടുത്ത ശേഷം ഉയര്‍ന്നത് ഏതാണോ അതാണ് പരിഗണിക്കേണ്ടത്. ദിവസം മുഴുവന്‍ വ്യതിചലിച്ചു കൊണ്ടിരിക്കുന്ന രക്തസമ്മര്‍ദം പലപ്പോഴും രാവിലെ അല്‍പം കൂടുതലായിരിക്കാം. ആശുപത്രിയിലെ റീഡിങ്ങിനേക്കാൾ പലപ്പോഴും താഴെയായിരിക്കും വീട്ടില്‍ വച്ചെടുക്കുന്ന റീഡിങ്ങ്. 

English Summary : Blood pressure checking at home ; 7 tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com