ADVERTISEMENT

പുരുഷന്മാരെ അപേക്ഷിച്ച് കോവിഡ് ബാധിച്ചുള്ള മരണം സ്ത്രീകളില്‍ കുറവായിരിക്കാം. എന്നാല്‍ ഇതു കൊണ്ടു മാത്രം കൊറോണ വൈറസിന് സ്ത്രീകളോട് മൃദു സമീപനമാണെന്ന് ധരിക്കേണ്ട. കോവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഏറെയുള്ളതും മാനസിക പ്രശ്‌നങ്ങള്‍ വരുന്നതും സ്ത്രീകളിലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനു പുറമേ സ്ത്രീകളുടെ പ്രത്യുത്പാദന സംവിധാനത്തെ സാരമായി ബാധിക്കാനും കോവിഡിന് കഴിയുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 

കോവിഡ് ബാധിച്ച സ്ത്രീകളില്‍ പലര്‍ക്കും ആര്‍ത്തവ ചക്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എല്ലാ സ്ത്രീകള്‍ക്കും ഒരിക്കല്ലെങ്കിലും അവരുടെ ആര്‍ത്തവ ക്രമം കോവിഡ് ബാധ മൂലം തെറ്റിയിട്ടുണ്ടാകുമെന്ന് ഗവേഷണപഠനം പറയുന്നു. 

കോവിഡ് ബാധിതരായ ചില സ്ത്രീകളില്‍ മാസമുറ പതിവിലും താമസിച്ച് സംഭവിക്കുന്നതായും ചിലര്‍ക്ക് അവ നഷ്ടമാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചിലരില്‍ കടുത്ത രക്തസ്രാവവും കണ്ടു വരുന്നു. കോവിഡ് മൂലമുണ്ടാകുന്ന സമ്മര്‍ദവും ഉത്കണ്ഠയുമാകാം ക്രമം തെറ്റിയ ആര്‍ത്തവത്തിന് പിന്നിലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. 

ആര്‍ത്തവത്തിനിടെ രക്തം കട്ടം പിടിക്കുന്ന സ്ഥിതി വിശേഷവും പല സ്ത്രീകളിലുമുണ്ടാകുന്നുണ്ട്. സാധാരണ ഗതിയില്‍ ആര്‍ത്തവത്തെ തുടര്‍ന്നുള്ള രക്തം കട്ടപിടിക്കല്‍ പേടിക്കേണ്ടതല്ലെങ്കിലും കോവിഡ് മൂലമുള്ള ക്ലോട്ടിങ്ങ് വിളര്‍ച്ചയിലേക്കും മറ്റ് പ്രശ്‌നങ്ങളിലേക്കും നയിക്കാം. ശരീരത്തില്‍ വൈറസ് പെരുകുന്നതിന്റെ ലക്ഷണമായും ഈ രക്തം കട്ടപിടിക്കലിനെ കാണാം. 

ആര്‍ത്തവത്തിന് മുന്‍പുള്ള മൂഡ് മാറ്റങ്ങള്‍ക്ക് കാരണമാകുന്ന പ്രീ മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം(പിഎംഎസ്) കോവിഡ് മൂലം കടുത്തതാകാമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ശരീരത്തിലെ ഈസ്ട്രജന്‍, പ്രൊജെസ്‌ട്രോണ്‍ തോത് ഉയര്‍ത്തുകയും വേദനയുണ്ടാക്കുകയും ചെയ്യും. 

English Summary : COVID- 19 and changes in menstrual cycle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com