അലര്‍ജിയുള്ളവര്‍ കോവിഡ് വാക്സീൻ ഉപയോഗിക്കരുത്
Mail This Article
അലര്‍ജിയുള്ളവര്‍ കോവിഡ് വാക്സീൻ ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം. കോവിഷീല്‍ഡിന്‍റേയും കോവാക്സീന്‍റേയും കമ്പനികള്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഗുരുതര അലര്‍ജിയുള്ളവര്‍ കുത്തിവയ്പെടുക്കരുത് എന്ന മുന്നറിയിപ്പ്. ഏതെങ്കിലും മരുന്ന്, ഭക്ഷണം, വാക്സീന്‍ എന്നിവയോട് അലര്‍ജിയുള്ളവർക്കായാണ് മുൻകരുതൽ നിർദേശം.
അനാഫിലാസിസ് പോലുള്ള ഗുരുതര അലർജിയുള്ളവർ കോവിഡ് വാക്സീൻ എടുക്കരുത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവർക്ക് പുറമെ ഗർഭം ധരിക്കാൻ പദ്ധതിയിടുന്നവരും കോവീഷിൽഡ് സ്വീകരിക്കുന്നതിന് മുൻപ് വാക്സിനേറ്ററുടെ അഭിപ്രായം തേടണം.
പ്രതിരോധശേഷി അമര്‍ച്ച ചെയ്യുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവരും പ്രതിരോധശേഷി കുറവുള്ളവരും കോവാക്സീൻ എടുക്കരുതെന്നാണ് മുന്നറിയിപ്പ്. കീമോതെറാപ്പി ചെയ്യുന്ന കാന്‍സര്‍ രോഗികള്‍, എച്ച്ഐവി പോസറ്റീവ് ആയ രോഗികള്‍ എന്നിവരാണ് ഇത്തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നത്.
English Summary : COVID vaccine allergy