ADVERTISEMENT

സാര്‍സ് കോവ്-2 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ച ഇരട്ട വകഭേദം ഇന്ത്യയില്‍ കണ്ടെത്തി. നിലവില്‍ കണ്ടെത്തിയിട്ടുള്ള  E484Q, L452R വകഭേദങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഈ വകഭേദം മഹാരാഷ്ട്രയിലാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ ഇരട്ട വകഭേദം ഉള്‍ക്കൊള്ളുന്ന സാംപിളുകളുടെ 20 ശതമാനവും മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നാണ് ശേഖരിച്ചത്. ന്യൂഡല്‍ഹിയിലും ഈ വകഭേദത്തിന്റെ ഒന്‍പത് സാംപിളുകള്‍ കണ്ടെത്തിയിട്ടുണ്ട്. 

പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രോഗവ്യാപനം വര്‍ധിപ്പിക്കുന്ന ഈ വകഭേദം മഹാരാഷ്ട്രയില്‍ നിന്ന് ശേഖരിച്ച 15 മുതല്‍ 20 ശതമാനം വരെ സാംപിളുകളില്‍ കാണപ്പെട്ടു. കേരളത്തിലെ 11 ജില്ലകളില്‍ നിന്ന് ശേഖരിച്ച 2032 സാംപിളുകളില്‍ 123 എണ്ണത്തില്‍  N440K  എന്ന വകഭേദവും കണ്ടെത്തി. ഈ വകഭേദത്തിനും പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ സാധിക്കും.  N440K  വകഭേദം നേരത്തെ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള 33 ശതമാനം സാംപിളുകളിലും തെലങ്കാനയില്‍ നിന്നുള്ള 104 സാംപിളുകളില്‍ 53 എണ്ണത്തിലും കണ്ടെത്തിയിരുന്നു. യുകെ, ഡെന്‍മാര്‍ക്ക്, സിംഗപ്പൂര്‍, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ആശങ്കപ്പെടുത്തുന്ന ഈ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

10 ദേശീയ ലാബുകള്‍ ഉള്‍പ്പെടുന്ന ദ ഇന്ത്യന്‍ സാര്‍സ് കോവ്-2 കണ്‍സോര്‍ഷ്യം ഓണ്‍ ജീനോമിക്‌സിമിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ പരക്കുന്ന കോവിഡ്19 വൈറസുകളുടെ ജനിതക സീക്വന്‍സിങ്ങും പഠനവും നടത്തുന്നത്. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ ആശങ്ക പരത്തുമ്പോഴാണ് ഇരട്ട വകഭേദവുമായി ഇന്ത്യന്‍ വൈറസിന്റെ വരവ്. 

English Summary : New COVID-19 variant, the double mutant, found in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com