ADVERTISEMENT

ശബ്ദമെന്ന പ്രതിഭാസത്തിന്റെ ആഘോഷത്തിനായി എല്ലാ വർഷവും ഏപ്രിൽ 16 ലോക ശബ്ദദിനമായി ആചരിക്കുന്നു. ലോക ശബ്ദദിനത്തിന്റെ ഭാഗമായി ആലുവ രാജഗിരി ആശുപത്രിയിൽ ആരംഭിച്ച വോയ്‌സ് ക്ലിനിക്കിന്റെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായിക ജോത്സ്യന രാധാകൃഷ്‌ണൻ നിർവഹിച്ചു.  ശബ്ദം ഒരു വരദാനമാണ്. പഞ്ചേന്ദ്രിയങ്ങൾ പോലെ തന്നെ പ്രാധാന്യമർഹിക്കുന്നത്. ഓരോ വ്യക്തിയും ശബ്ദം കൊണ്ട് വ്യത്യസ്‌തരാകുന്നു.

ഫലപ്രദവും ആരോഗ്യകരവുമായ ഒരു ആശയവിനിമയത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് ശബ്ദം. അതുകൊണ്ടുതന്നെ ശബ്ദത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ തടയുക, ഒതുക്കമില്ലാത്തതും അസുഖകരവുമായ ശബ്ദത്തെ മെച്ചപ്പെടുത്തുക, കലാകാരന്മാരുടെ ശബ്ദത്തിന് പരിശീലനം നൽകുക, ശബ്ദത്തിന്റെ ഉപയോഗവും പ്രവർത്തനവും സംബന്ധിച്ച് ഗവേഷണം നടത്തുക എന്നിവയാണ് വോയ്‌സ് ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾ.  

രാജഗിരി ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ സിഎംഐ, ചീഫ് ഫിനാൻസ് ഡയറക്ടർ ഫാ. അലക്സ് ഒരുതായപ്പിള്ളി സിഎംഐ, റിലേഷൻസ് ഡയറക്ടർ ഡോ. വി. എ. ജോസഫ്, ഇഎൻടി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

വോയ്‌സ് ക്ലിനിക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 7594011123 എന്ന വാട്‍സാപ്പ് നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. 

English Summary : Voice clinic inauguration in Rajagiri Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com