ADVERTISEMENT

കാൻസർ ചികിത്സയിൽ രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ രാജഗിരി ആശുപത്രിയിൽ ഒരുക്കിയ കാൻസർ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ്ങ് ഡയറക്ടർ എ.എസ്. രാജീവ്, സിഎംഐ സേക്രട്ട് ഹാർട്ട് പ്രൊവിൻഷൽ ഫാ. ബെന്നി നാൽക്കര, എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൾ, രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി എന്നിവർ പങ്കെടുത്തു.

rajagiri-hospital-cancer-centre-inauguration
മന്ത്രി പി രാജീവ് രാജഗിരി കാൻസർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ്ങ് ഡയറക്ടർ എ. എസ്. രാജീവ്, സി എം ഐ സേക്രട്ട് ഹാർട്ട് പ്രൊവിൻഷൽ ഫാ. ബെന്നി നൽക്കര സിഎംഐ, എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സിഎംഐ, രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ശിവ് കെ നായർ, മെഡിക്കൽ ആ ഹെമറ്റോ ഓങ്കോളജി വിഭാഗം ഡോ. സഞ്ജു സിറിയക് എന്നിവർ സമീപം.

ചികിത്സാ  സമയം ഗണ്യമായി കുറയ്ക്കുന്ന നൂതനവും വേഗമേറിയതും അത്യന്തം കൃത്യത പാലിക്കുന്നതുമായ അത്യാധുനിക കാൻസർ ചികിത്സാ  സാങ്കേതിക വിദ്യകൾ പ്രഗത്ഭരായ കാൻസർ ചികിത്സാ വിദഗ്‌ധരുടെ നേതൃത്വത്തിൽ സജ്ജീകരിച്ചാണ് സമ്പൂർണ കാൻസർ ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കാൻസർ മുൻകൂട്ടി കണ്ടെത്തുവാനും ചികിത്സിക്കുവാനും സാധിക്കുന്ന രീതിയിൽ രൂപകൽപന ചെയ്‌തിരിക്കുന്ന കാൻസർ സെന്ററിൽ പ്രധാന കാൻസർ ചികിത്സാ  വിഭാഗങ്ങളായ  മെഡിക്കൽ സർജിക്കൽ, റേഡിയേഷൻ ഓങ്കോളജി വിഭാഗങ്ങളുണ്ട്. ഗുരുതരമായ രക്താർബുദം ചികിത്സിച്ച് സുഖപ്പെടുത്തുന്ന ബോൺമാരോ ട്രാൻസ്‌പ്ലാന്റ്,ക്ലിനിക്കൽ ഹെമറ്റോളജി, ഹെമറ്റോ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ എന്നീ വിഭാഗങ്ങളുടെ സേവനങ്ങളുമെല്ലാം ഒറ്റക്കുടക്കീഴിൽ ലഭ്യമാക്കിയിട്ടുണ്ട്. 

kerala-state-industial-minister-p-rajeev
രാജഗിരി ആശുപത്രിയിൽ ഒരുക്കിയ കാൻസർ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി. രാജീവ് പ്രസംഗിക്കുന്നു

കാൻസർ റേഡിയേഷൻ ചികിത്സാ രംഗത്ത് കൂടുതൽ ഫലപ്രദമായ ഏറ്റവും നൂതന സംവിധാനമായ ട്രൂബീം ലീനിയർ ആക്സിലേറ്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് കൊണ്ട് രോഗികൾക്ക് കൂടുതൽ സുരക്ഷിതവും കൃത്യതയുമുള്ള ചികിത്സ ലഭ്യമാകും. ട്രൂബീം സാങ്കേതിക വിദ്യയിലൂടെ ശ്രമകരമായ എത്തിപ്പെടേണ്ട കാൻസർ ബാധിച്ച ശരീരഭാഗങ്ങളിൽ ഫലപ്രദമായി റേഡിയേഷൻ നൽകുവാൻ ഡോക്ടർമാർക്ക് സാധിക്കും. പരമ്പരാഗത റേഡിയേഷൻ രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ പാർശ്വഫലങ്ങൾ വളരെ കുറവും ചികിത്സാ സമയം ഗണ്യമായി കുറയ്ക്കുന്ന റേഡിയേഷൻ തെറാപ്പിയുടെ നൂതനവും വേഗമേറിയതും കൃത്യവുമായ രൂപമാണിത്. ഇതിനോടൊപ്പം അത്യാധുനിക രോഗനിർണയ സൗകര്യങ്ങളുടെ പെറ്റ് സി.ടി, സ്പെക്ട് സി.ടി, അടങ്ങുന്ന ന്യൂക്ലിയർ മെഡിസിൻ വിഭാഗം. ഇന്റർവെൻഷണൽ റേഡിയോളജി, ഡിജിറ്റൽ മാമോഗ്രാഫി, എം.ആർ.ഐ. ഫ്ലൂറോസ്കോപി, എന്റോ ബ്രോങ്കയിൽ അൾട്രാസോണോഗ്രാം ഉൾപ്പെടെയുള്ള സമഗ്രമായ റേഡിയോളജി സേവനങ്ങളും രാജഗിരിയിൽ സജ്ജമാക്കിയിട്ടുണ്ട്. 

rajagiri-hospital-kochi-minister-prajeev-cancer-centre-inauguration
രാജഗിരി കാൻസർ സെന്ററിലെ ട്രൂ ബീം ലീനിയർ ആക്സിലറേറ്ററിന്റെ ഉദ്‌ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കുന്നു.

ലോകോത്തര നിലവാരത്തിൽ സജ്ജീകരിച്ചിരിക്കുന്ന ബോൺമാരോ ട്രാൻസ്‌പ്ലാന്റ് യൂണിറ്റാണ് മറ്റൊരു പ്രധാന സവിശേഷത. രോഗികളുടെ ശരീരത്തിൽ നിന്നുള്ള സ്റ്റെ൦സെൽ തന്നെ സ്വീകരിച്ച് ബോൺമാരോ ട്രാൻസ്‌പ്ലാന്റ് നിർവഹിക്കുന്ന ഓട്ടോ ലോഗസ് ബോൺമാരോ ട്രാൻസ്‌പ്ലാന്റ്, ഇതര വ്യക്തിയുടെ സ്റ്റെ൦സെൽ സ്വീകരിച്ച് ട്രാൻസ്‌പ്ലാന്റ് നടത്തുന്ന അലോജനിക് ബോൺമാരോ ട്രാൻസ്‌പ്ലാന്റ് സൗകര്യങ്ങൾ രാജഗിരിയിൽ സജ്ജമാക്കിയിരിക്കുന്നതു കൊണ്ട് സംസഥാനത്തിന് പുറത്തും വിദേശത്തും ഇത്തരത്തിലുള്ള ചികിത്സ തേടുന്നവർക്ക് വലിയ ആശ്വാസമാകും. 

ആലുവ രാജഗിരി കാൻസർ സെന്ററിൽ സ്ഥാപിച്ചിരിക്കുന്ന കാൻസർ റേഡിയേഷൻ ചികിത്സയ്ക്കുള്ള അത്യാധുനിക സംവിധാനമായ ട്രൂബീം ലീനിയർ ആക്സിലറേറ്റർ
ആലുവ രാജഗിരി കാൻസർ സെന്ററിൽ സ്ഥാപിച്ചിരിക്കുന്ന കാൻസർ റേഡിയേഷൻ ചികിത്സയ്ക്കുള്ള അത്യാധുനിക സംവിധാനമായ ട്രൂബീം ലീനിയർ ആക്സിലറേറ്റർ

ഇരുപത്തിയഞ്ച് കിടക്കകളോടെ സജ്ജീകരിച്ചിരിക്കുന്ന ആധുനിക മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ കീമോതെറാപ്പി, ടാർഗറ്റഡ്  തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ കീഴിൽ കാൻസർ ബാധയുണ്ടാകുന്ന അവയവങ്ങൾ പരമാവധി സംരക്ഷിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്തുവാൻ പ്രാഗത്ഭ്യം നേടിയ ഡോക്ടർമാരുടെ സംഘമാണ് പ്രവർത്തിക്കുന്നത്.

ശരീരത്തിലെ ഏത് അവയവത്തിനെ ബാധിക്കുന്നതും സങ്കീർണമായതുമായ എല്ലാ കാൻസർ ശസ്ത്രക്രിയകളും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് ചെയ്‌തുവരുന്നത്. കാൻസർ രോഗനിർണയത്തിൽ ഒഴിച്ചു കൂടാനാകാത്ത ക്ലിനിക്കൽ പത്തോളജി, ക്ലിനിക്കൽ ബയോകെമിസ്ട്രി, ക്ലിനിക്കൽ മൈക്രോബയോളജി, സിറോളജി, ഹിസ്റ്റോ പതോളജി, മോളിക്യൂലാർ ഓങ്കോളജി സൗകര്യങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 

മെഡിക്കൽ ഡയറക്ടർ ഡോ. ശിവ് കെ. നായർ, മെഡിക്കൽ ആൻറ് ഹെമറ്റോ ഓങ്കോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. സഞ്ജു സിറിയക് എന്നിവർ പ്രസംഗിച്ചു.

Content Summary : Inauguration of Rajagiri Cancer Centre, Kochi Video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com