ADVERTISEMENT

ദേശീയ അർബുദ ബോധവത്കരണ ദിനത്തോട് അനുബന്ധിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി അർബുദത്തോടു പൊരുതുന്ന നടി മനീഷ് കൊയ്‌രാള. ഈ കാൻസർ ബോധവത്കരണ ദിനത്തിൽ, അർബുദ ചികിത്സയെന്ന കഠിനപാതയിലൂടെ കടന്നുപോവുന്നവർക്ക് ഒരുപാട് സ്നേഹവും വിജയവും നേരുന്നുവെന്നു മനീഷയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. 

‘ഈ യാത്ര കഠിനമാണെന്ന് അറിയാം. പക്ഷേ അതിനേക്കാൾ കരുത്തരാണ് നിങ്ങൾ. അർബുദത്തിന് മുന്നിൽ കീഴടങ്ങിയവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം അതിനെ അതിജീവിച്ചവർക്കൊപ്പം ആഘോഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു’– താരം കുറിച്ചു.

‘പ്രതീക്ഷകൾ നിറച്ച കഥകൾ വീണ്ടും പറഞ്ഞ് കാന്‍സറിനെക്കുറിച്ച് കൂടുതൽ ബോധവത്കരണം നടത്തണം. പ്രതീക്ഷകൾ നിറഞ്ഞ കഥകൾ വീണ്ടും വീണ്ടും പറയാം. അവനവനോടും ലോകത്തോടും അനുകമ്പയുള്ളവരാകാം. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു’- മനീഷ പറഞ്ഞു

2012ലാണ് മനീഷയ്ക്ക് അണ്ഡാശയ കാന്‍സർ സ്ഥിരീകരിക്കുന്നത്. പലപ്പോഴും തന്റെ അര്‍ബുദകാല അനുഭവങ്ങളെ കുറിച്ച് താരം തുറന്നുപറഞ്ഞിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഞാന്‍ ആരാണെന്ന് എനിക്കുതന്നെ മനസ്സിലായത് എന്റെ രോഗകാലത്താണ്. ജീവിതത്തിലെ ലക്ഷ്യം എന്താണെന്നും ഞാന്‍ ആരാകേണ്ടതായിരുന്നുവെന്നും  എന്നെ ബോധ്യപ്പെടുത്തിയതും രോഗമാണെന്നും മനീഷ പറഞ്ഞിട്ടുണ്ട്. മൂന്നു വർഷം രോഗവുമായി പോരാടിയെങ്കിലും രോഗം തിരിച്ചറിഞ്ഞ ആദ്യ നാളുകളിൽ കടുത്ത നിരാശയിലായിരുന്നു. എന്നാൽ രോഗവുമായി പൊരുത്തപ്പെട്ടതോടെ അവര്‍ ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങളിലേക്കും അഗാധമായ ചിന്തകളിലേക്കും മുഴുകി. അതോടെ,. രോഗം ശാപമല്ല, അനുഗ്രഹമാണെന്ന തിരിച്ചറിവില്‍ എത്തുകയും ചെയ്തു.

അര്‍ബുദം തന്നെ പഠിപ്പിച്ച പാഠങ്ങൾ  'ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗേവ് മി എ ന്യൂ ലൈഫ്' എന്ന തന്റെ പുസ്തകത്തിലൂടെ മനീഷ പങ്കുവച്ചിരുന്നു. 

English Summary : Manish Kiorala on National Cancer awareness day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com