ADVERTISEMENT

കാൻസർ ചികിൽസയിൽ ശസ്ത്രക്രിയ എന്ന് കേട്ടാൽ പലർക്കും ഭയമാണ്. ശസ്ത്രക്രിയയുടെ സങ്കീർണത മുതൽ മുറിവ് ഉണങ്ങാൻ എത്ര സമയമെടുക്കുമെന്ന ചിന്തയും പലരെയും സമയത്തിന് ചികിൽസ തേടാൻ വിമുഖരാക്കുന്നു. ശസ്ത്രക്രിയ രംഗത്തെ നൂതനമായ മാറ്റങ്ങൾ ശസ്ത്രക്രിയക്ക് ശേഷം രോഗിൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങൾ അതിവേഗം സഹായിക്കുന്നു. ഈ വർഷത്തെ കാൻസർ ദിനാചരണത്തിന്റെ മുദ്രാവാക്യം ‘ക്ലോസ് ദ് കെയർ ഗ്യാപ്’ എന്നതാണ്. അർബുദരഹിത ലോകത്തിനായുള്ള ശ്രമത്തിൽ നമ്മൾ ഓരോരുത്തരും പങ്കാളികളാവുക എന്നതാണ് പ്രധാനം.

കാൻസർ ശസ്ത്രക്രിയയിലെ പാർശ്വഫലങ്ങളില്ലാത്ത നൂതന ചികിത്സാരീതികളെക്കുറിച്ചു കോഴിക്കോട് ആസ്റ്റർ മിംസിലെ ഒാങ്കോളജി വിഭാഗം മേധാവിയും സീനിയർ കൺസൽറ്റന്റുമായ ഡോ. കെ. വി. ഗംഗാധരൻ, പീഡിയാട്രിക് ഹീമറ്റോളജി ഒാങ്കോളജി കൺസൽറ്റന്റ് ഡോ. എം. ആർ. കേശവൻ, ക്ലിനിക്കൽ ഹീമറ്റോളജി കൺസൽറ്റന്റ് ഡോ. വി. സൂദിപ് എന്നിവരോട് സംശയങ്ങൾ നേരിട്ട് ചോദിക്കാം

ഫെബ്രുവരി 3ന് വൈകിട്ട് ഏഴിന് നടക്കുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ +91 9072007498 എന്ന നമ്പറിൽ വിളിക്കുക

ചികിത്സയ്ക്ക് ഓൺലൈൻ വിഡിയോ കൺസൽറ്റേഷൻ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് മലയാള മനോരമയുടെ ഓൺലൈൻ ഡോക്ടർ ബുക്കിങ് ആപ്ലിക്കേഷനായ ക്വിക്ഡോക്കിന്റെ (www.qkdoc.com) പുതിയ പതിപ്പെത്തുന്നത്. രോഗിയും ഡോക്ടറും തമ്മിലുള്ള ദൂരം ഇല്ലാതാക്കുന്ന പുതിയ സംവിധാനം 2020 ഏപ്രിലിലാണ് ആരംഭിച്ചത്. ഇതിനകം ഏറെപ്പേർ ഇത് ഉപയോഗപ്പെടുത്തി ആശുപത്രി/ക്ലിനിക് ബുക്കിങ്, കസ്റ്റമർ കെയർ സഹായം തുടങ്ങിയവയ്ക്കും കോവിഡ് കാലത്ത് ക്വിക്ഡോക് സേവനം തേടിയവർ ധാരാളം.

 

മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം അനായാസം ഉപയോഗിക്കാമെന്നതും ക്വിക്ഡോക് ആപ്പിനെ പ്രിയങ്കരമാക്കുന്നു. വിദഗ്ധ ഡോക്ടർമാരെ കണ്ടെത്തി കൺസൽറ്റേഷന് സമയം ബുക്ക് ചെയ്യാൻ നവീകരിച്ച ആപ്പിൽ.സംവിധാനമുണ്ട്. മരുന്നിന്റെ കുറിപ്പ്‌ രോഗികൾക്ക് അയയ്ക്കാൻ ഡോക്ടർക്കും സാധിക്കും. കൺസൽറ്റേഷൻ ഫീസും ആപ്പിലൂടെ അടയ്ക്കാം.

aster-mims-calicut-medical-team
ഡോ. വി. സൂദിപ്, ഡോ. എം. ആർ. കേശവൻ, ഡോ. കെ. വി. ഗംഗാധരൻ

 

കേരളത്തിലെ 500 ൽ ഏറെ പ്രമുഖ ആശുപത്രികളുടെയും വിവിധ സ്‌പെഷലൈസേഷനുകളിലായി ഏറെ ഡോക്ടർമാരുടെയും സേവനം ക്വിക്ഡോക്കിൽ ലഭ്യമാണ്. 2016 ൽ സേവനം ആരംഭിച്ച ആപ് നിലവിൽ ഒന്നര ലക്ഷത്തിലധികം ആളുകളാണ് പ്രയോജനപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ക്വിക്ഡോക് ആപ് (QKDOC App) ഡൗൺലോഡ് ചെയ്യാം.

 

Content Summary : Malayala Manorama QKDOC App Free Webinar - Advances and Breakthroughs in Cancer Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com