40 പിന്നിട്ടാൽ എന്തുകൊണ്ട് മാമോഗ്രാം? ഷോർട്ട് ഫിലിമിലൂടെ വിശദമാക്കി ഡോക്ടർമാർ
Mail This Article
സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന കാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. സ്ക്രീനിങ്ങിലൂടെ സ്തനാർബുദം നേരത്തേ കണ്ടെത്താനും ചികിത്സിച്ചു ഭേഗമാക്കാനും സാധിക്കും. 40 വയസ്സു പിന്നിട്ട സ്ത്രീകൾ നിർബന്ധമായും മാമോഗ്രാം ചെയ്തു നോക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുകയാണ് ലോകകാൻസർ ദിനത്തോടനുബന്ധിച്ച് കോട്ടയം കാരിത്താസ് ആശുപത്രിയിലെ വനിതാ ഡോക്ടർമാർ ചെയ്ത ‘കരുതലോടെ മുന്നോട്ട്’ എന്ന ഷോർട്ട് ഫിലിം.
രണ്ടു ഡോക്ടർമാർ നടത്തുന്ന മാമോഗ്രാം ചർച്ചയിലൂടെയാണ് ഷോർട്ട് ഫിലിം ആരംഭിക്കുന്നത്. ലക്ഷണങ്ങളോ സ്തനാർബുദ പാരമ്പര്യമോ ഇല്ലെന്നു പറഞ്ഞ് മാമോഗ്രാം ചെയ്യാൻ വിസമ്മതിക്കുമ്പോൾ അതു ചെയ്യേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിച്ച് പരിശോധന ചെയ്യിക്കുകയും തുടർന്ന് സ്തനാർബുദം സ്ഥിരീകരിക്കുകയും ചെയ്യുന്നു സ്തനാർബുദത്തെ പേടിക്കേമ്ടതില്ലെന്നും ശരിയായ ചികിത്സയിലൂടെ രോഗം പൂർണമായും മാറ്റാമെന്നും സാധാരണ ചെയ്യുന്ന ജോലികളെല്ലാം ചെയ്യാമെന്നുമൊക്കെ ‘കരുതലോടെ മുന്നോട്ട്’ നമുക്ക് കാണിച്ചുതരുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ കാൻസർ ചികിത്സയിൽ ഏറ്റവും വേണ്ടത് ഈ കരുതൽതന്നെയാണ്.
ഡോ. ജെന്നി ജോസഫിന്റെ തിരക്കഥയിൽ കാരിത്താസിലെ വനിതാഡോക്ടർമാരും ജീവനക്കാരുമാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.