മൂത്രതടസ്സം സുഖപ്പെടുത്താൻ നൂതന ചികിത്സ: പ്രോസ്റ്റാറ്റിക് ആർട്ടറി എംബലൈസേഷനെക്കുറിച്ച് അറിയേണ്ടതെല്ലാം
Mail This Article
സാധാരണനിലയിൽ പ്രോസ്റ്റേറ്റ് ഗ്ലാൻഡിന്റെ വീക്കം എന്ന് പൊതുവിൽ അറിയപ്പെടുന്നതും പരുഷമാരിൽ നല്ലയൊരു വിഭാഗത്തിനും പൊതുവായിക്കാണുന്നതും താരതമ്യേന നിരുപദ്രവകരവുമായ ഒരിനം ട്യൂമറാണ് ബിനൈൻ പ്രോസ്റ്റാറ്റിക്ക് ഹൈപ്പർപ്ലാസിയ(BPH). മൂത്രനാളിയുമായി ബന്ധപ്പെട്ട ഈ രോഗത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നതും ഉള്ളിലേക്ക് അധികം പ്രവേശിപ്പിക്കാതെ നടത്താനാവുന്നതുമായ ചികിത്സാരീതിയാണ് പ്രോസ്റ്റാറ്റിക് ആർട്ടറി എംബലൈസേഷൻ(PAE).
എന്തുകൊണ്ട് പ്രോസ്റ്റാറ്റിക് ആർട്ടറി എംബലൈസേഷൻ ചെയ്യണം?
പ്രോസ്റ്റേറ്റ് വലുതാകുന്തോറും മൂത്രനാളി ചുരുങ്ങുകയോ പൂർണമായി അടഞ്ഞുപോവുകയോ ചെയ്യും. അതിന്റെ ഫലമായി മൂത്രനാളത്തിൽ താഴെക്കാണുന്ന ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടെന്നു വരാം.
മൂത്രം അറിയാതെ പോവുക, മൂത്രപ്രവാഹം ക്രമമല്ലാതാവുക, മൂത്രസഞ്ചിയുടെ മേലുള്ള നിയന്ത്രണം നഷ്ടമാവുക, മൂത്രമൊഴിച്ചു കഴിഞ്ഞാലും പൂർണമായില്ലെന്ന തോന്നൽ, കൂടെക്കൂടെയുളള മൂത്രമൊഴിക്കൽ , മൂത്രമൊഴിക്കാനുള്ള ധൃതിപ്പെടൽ, മൂത്രമൊഴിക്കുന്ന സമയത്തുള്ള വേദന
PAE ചെയ്യേണ്ട പുരുഷന്മാർ ആരെല്ലാം?
∙ മരുന്നുകൾ ഉപയോഗിച്ചിട്ടും ഫലം ലഭിക്കാത്തവർ.
∙ 40 ഗ്രാമിൽ കൂടുതൽ വലുപ്പമുള്ള പ്രോസ്റ്റേറ്റ് ഉള്ളവർ
∙ ജനറൽ അനസ്തീസിയ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ
താഴെക്കൊടുത്തിരിക്കുന്നവയെ അടിസഥാനമാക്കിയാണ് PAE യ്ക്ക് പുരുഷന്മാരെ നിശ്ചയിക്കുന്നത് :
∙ PSA ലവൽ
∙ പ്രോസ്റ്റേറ്റിന്റെ അൾട്രാസൗണ്ട്
∙ ഒരു യൂറോ ഡൈനമിക് പ്രഷർ പഠനം
∙ ഒരു സിസ്റ്റോസ് കോപ്പി(മൂത്രാശയത്തിന്റെയും മൂത്രസഞ്ചിയുടെയും നാളി പരിശോധിക്കൽ)
∙ യൂറോഫ്ളോമെട്രി ( മൂത്രത്തിന്റെ ഒഴുക്ക് വിലയിരുത്തുന്നതിന്)
PAE ചെയ്യുന്നതിൽ നിന്നും ഒഴിവാക്കാവുന്നവർ
കാൻസർ ബാധിതമായ മുഴകളോടു കൂടിയവർ
അസാധാരണമായ പ്രോസ്റ്റാറ്റിക് വെസ്സൽ അനാട്ടമി ഉള്ളവർ
PAE യ്ക്ക് മുമ്പ് നടത്തേണ്ട പരിശോധനകൾ
∙ മൂത്രപരിശോധന
∙ രോഗിയുടെ പ്രോസ്റ്റേറ്റിന്റെ വലുപ്പം വിലയിരുത്താൻ സഹായിക്കുന്നതിനു നടത്തേണ്ട ഡിജിറ്റൽ ഗുഹ്യപരിശോധന
∙ പ്രോസ്റ്റേറ്റ് കാൻസർ ബാധിതനാണോയെന്ന് വ്യക്തമാക്കാനുതകുന്ന PSA പരിശോധന
∙ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ഒരു എംആർഐ അല്ലെങ്കിൽ അൾട്രാസൗണ്ട്
പ്രോസ്റ്റാറ്റിക് ആർട്ടറി എംബലൈസേഷനിൽ സംഭവിക്കുന്നവ
ഒരു ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റാണ്(IR) PAE നടത്തുന്നത്. എക്സ്-റേയും മറ്റ് ഇമേജിങ് സാധ്യതകളും ഉപയോഗിച്ച് ശസ്ത്രക്രിയ കൂടാതെതന്നെ ശരീരത്തിന്റെ ആന്തരിക ഭാഗങ്ങൾ കാണുവാൻ കഴിയുന്ന ഡോക്ടറാണ് ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് .
ഒരു ഫോളി കത്തീറ്റർ(അഗ്രഭാഗത്ത് ബലൂണോടു കൂടിയ നേർത്തതും പൊള്ളയായതുമായ ട്യൂബ്) മൂത്രനാളിയിലൂടെ പ്രവേശിപ്പിച്ച് അതിന്റെ ചുറ്റുമുള്ള ശരീരഭാഗങ്ങളെക്കുറിച്ച് മനസ്സിലാക്കാനുതകുന്ന വിധം മൂത്രസഞ്ചിയിൽ സ്ഥാപിക്കുന്നു.
നിങ്ങളുടെ ഞരമ്പിലെ ധമനിയിലേക്ക് ഇന്റർവെൻഷണൽ റേഡിയോളജിസ്‌റ്റ് കടത്തിവിട്ട കത്തീറ്റർ വഴിയാണ് PAE ചെയ്യുന്നത്. പ്രോസ്റ്റേറ്റിന് രക്തം നൽകുന്ന കുഴലിലേക്ക് കത്തീറ്റർ എത്തിക്കും.
ഒരു ആർട്ടീരിയോഗ്രാം(രക്തക്കുഴലുകളിൽ എക്സ്-റേ ഉപയോഗിച്ച് ഡൈ കുത്തിവയ്ക്കുന്ന രീതി) വഴി പ്രോസ്റ്റേറ്റിലേക്ക് രക്തം നൽകുന്ന കുഴലുകളെ കണ്ടെത്തുന്നു
പ്രോസ്റ്റേറ്റിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുവാനായി കത്തീറ്ററിലൂടെ ചെറിയതും ഉരുണ്ടതുമായ സൂക്ഷ്മഗോളങ്ങളെ രക്തക്കുഴലിലേക്ക് കടത്തിവിടുന്നു
ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് പ്രോസ്റ്റേറ്റിന്റെ മറുവശത്തും ചികിത്സ നൽകുന്നതിനു വേണ്ടി കത്തീറ്റർ അവിടേക്ക് മാറ്റി ചെയ്തകാര്യങ്ങൾ ആവർത്തിക്കുന്നു.
ഈ പ്രക്രിയയിലൂടെ പ്രോസ്‌റ്റേറ്റ് ചുരുങ്ങുവാൻ തുടങ്ങുകയും ആശ്വാസം ലഭിക്കുകയും ചെയ്യും. സാധാരണയായി PAE യ്ക്ക് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ രോഗലക്ഷണങ്ങൾ ഇല്ലാതായി രോഗം പരിപൂർണമായി സുഖപ്പെടുകയും ചെയ്യും.
PAE മൂലം ഉണ്ടാകാവുന്ന വിഷമതകൾ
∙ PAE ചികിത്സയ്ക്ക് വിധേയരായവർക്ക് ദിവസങ്ങളോളം ഓക്കാനം, ഛർദ്ദി, പനി, ഇടുപ്പ് വേദന, വേദനയോടു കൂടിയതോ തുടർച്ചയായുള്ളതോ ആയ മൂത്രവിസർജനം ഉൾപ്പെടെയുള്ള PAE അനന്തരസിൻഡ്രോം വരാം
∙ മുറിവേറ്റ സ്ഥലത്ത് രക്തം കട്ടപിടിക്കുക, മൂത്രത്തിലും ബീജത്തിലും മലത്തിലും രക്തത്തിന്റെ സാന്നിധ്യം, മൂത്രാശയ രോഗാവസ്ഥ, മുറിവേറ്റിടത്തോ പ്രോസ്റ്റേറ്റിലോ അണുബാധ എന്നിവയ്ക്കും സാധ്യതയുണ്ട്.
PAE യും TURP ഉം
അടുത്ത കാലം വരെ പ്രോസ്റ്റേറ്റിന്റെ വീക്കത്തിനുള്ള മികച്ച പരിഹാര മാർഗമായി കണ്ടിരുന്നത് TURP ശസ്ത്രക്രിയ ആയിരുന്നു. ബിനൈൽ പ്രോസ്റ്റാറ്റിക് ഹൈർപ്ലാസിയക്കുള്ള (BPH) ഫലപ്രദമായ ചികിത്സാമാർഗമെന്ന നിലയിൽ ഇനി സ്വർണലിപിയിൽ കുറിക്കപ്പെടുന്ന ചികിത്സാ രീതി PAE ആയിരിക്കും.
എഴുതിയത്
Dr. Rajesh Antony
Senior Consultant – Interventional Radiology
MBBS, MD (Radiodiagnosis), Fellowship in Interventional Radiology (France) &
Gastro Intervention (Korea)
Mar Sleeva Medicity Palai
Website - https://marsleevamedicity.com/
Facebook - https://www.facebook.com/MarSleevaMedicityPalai
Instagram - https://www.instagram.com/mar_sleevamedicitypalai/
Phone Number – 04822 359 900, 04822 269 500/ 700