അസാധാരണ നെഞ്ചിടിപ്പ് ശ്വാസകോശ അര്‍ബുദത്തിന്റെയും ലക്ഷണമാകാം
Mail This Article
ഇരുന്നൂറിലധികം തരം അര്‍ബുദങ്ങള്‍ ശരീരത്തില്‍ ഉണ്ടാകാമെങ്കിലും ഇക്കൂട്ടത്തില്‍ ഏറ്റവും മാരകമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ശ്വാസകോശാര്‍ബുദം. പുകവലിക്കുന്നവര്‍ക്കാണ് ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത അധികമെങ്കിലും ഒരിക്കലും പുകവലിക്കാത്തവര്‍ക്കും അപൂര്‍വമായി ഈ അര്‍ബുദം പിടിപെട്ടിട്ടുണ്ട്. ആദ്യ ഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങളൊന്നും ഈ അര്‍ബുദം മൂലം ഉണ്ടാകാറില്ല. ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷമായി തുടങ്ങുമ്പോഴേക്കും അര്‍ബുദം ശ്വാസകോശത്തില്‍ കാര്യമായി പടര്‍ന്നിട്ടുണ്ടാകും.
ശ്വാസകോശാര്‍ബുദവുമായി ബന്ധപ്പെട്ട് അത്രയൊന്നും അറിയപ്പെടാത്ത ഒരു ലക്ഷണമാണ് അസാധാരണമായ നെഞ്ചിടിപ്പ്. ശ്വാസകോശത്തിലെ വളര്‍ന്ന് വരുന്ന അര്‍ബുദ മുഴ ഹൃദയത്തില്‍ സമ്മര്‍ദം ചെലുത്തി തുടങ്ങുന്നതിനാലാണ് നെഞ്ചിടിപ്പില്‍ വ്യതിയാനങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഹൃദയത്തിന്‍റെ താളക്രമത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ എല്ലാം ശ്വാസകോശാര്‍ബുദം കൊണ്ട് മാത്രമാകണമെന്നില്ല. സമ്മര്‍ദം, വ്യായാമം, ചില മരുന്നുകള്‍ എന്നിവ മൂലമെല്ലാം നെഞ്ചിടിപ്പില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്.
അസാധാരണമായ നെഞ്ചിടിപ്പിന് പുറമേ നെഞ്ചില്‍ നീര്‍ക്കെട്ട്, വേദന, ചുമയ്ക്കുമ്പോൾ കഫത്തില്‍ രക്തം, ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ വേദന, വിശപ്പില്ലായ്മ, വിശദീകരിക്കാനാവാത്ത ഭാരനഷ്ടം, ക്ഷീണം, എന്തെങ്കിലും വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്.
ശ്വാസകോശാര്‍ബുദവുമായി ബന്ധപ്പെട്ട് 25 ശതമാനം രോഗികളിലും കാണപ്പെടുന്ന മറ്റൊരു ലക്ഷണമാണ് വിരലുകളുടെ അറ്റം വീര്‍ത്ത് വരല്‍. പല ഘട്ടങ്ങളിലായാണ് ഇത് സംഭവിക്കുക. തുടക്കത്തില്‍ നഖത്തിന്‍റെ താഴെ ചര്‍ം മൃദുവാകുകയും നഖത്തിന് ചുറ്റുമുള്ള ചര്‍മം തിളങ്ങുകയും ചെയ്യും. തുടര്‍ന്ന് നഖങ്ങള്‍ സാധാരണയിലും കൂടുതല്‍ വളഞ്ഞു വരും. ഒടുവിലാണ് നഖങ്ങളുടെ ചുറ്റും നീര് കെട്ടിക്കിടന്ന് വിരലിന്‍റെ അറ്റം വീര്‍ക്കുന്നത്.
ശ്വാസകോശാര്‍ബുദങ്ങളില്‍ 80-90 ശതമാനവും പുകവലി കൊണ്ട് സംഭവിക്കുന്നതാണ്. റാഡോണ്‍, വിഷലിപ്തമായ രാസവസ്തുക്കള്‍ തുടങ്ങിയവയുമായുള്ള സമ്പര്‍ക്കവും ഈ അര്‍ബുദത്തിലേക്ക് നയിക്കാം. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെതന്നെ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്.
Content Summary: Heart rate and Lung cancer symptoms