ADVERTISEMENT

ജനിതകപ്രശ്നം മൂലം നട്ടെല്ലിനുണ്ടായ വളവു നേരെയാക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം. പാലക്കാട് പട്ടാമ്പി ഇമ്പിടിയിൽ കല്ലടപള്ളിയാലിൽ പ്രസന്നകുമാറിന്റെ മകൻ പ്രണവിന്റെ(13) ‘മൾട്ടിപ്പിൾ ന്യൂറോ ഫൈബ്രോമറ്റോസിസ്’ എന്ന രോഗാവസ്ഥയാണു പരിഹരിച്ചത്.

ജന്മനാ നട്ടെല്ലിനുണ്ടായ വളവുമൂലം നിവർന്നു നിൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പ്രണവ്. സ്വകാര്യ ആശുപത്രിയിൽ 20 ലക്ഷം രൂപ വരെ ചെലവാകുന്ന ശസ്ത്രക്രിയ സർക്കാരിന്റെ ‘താലോലം’ പദ്ധതിയിലൂടെ ഇവിടെ സൗജന്യമായിട്ടാണു നടത്തിയത്. ശസ്ത്രക്രിയ 7 മണിക്കൂർ നീണ്ടു. 3 ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ അസ്ഥിരോഗ വിഭാഗം മേധാവി ഡോ. ടിജി തോമസ് ജേക്കബ് പറഞ്ഞു. പ്രണവിന് ഹൃദയത്തിൽ ഒരു വിടവുള്ളതിനാൽ ഹൃദ്രോഗ വിഭാഗത്തിൽ തുടർചികിത്സ ആവശ്യമാണ്.

ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ.ജയകുമാറിന്റെയടുത്താണ് പ്രണവ് ആദ്യമെത്തിയത്. പ്രഫ. സജേഷ് മേനോൻ, ഡോ. ഷാജിമോൻ, ഡോ. രാഹുൽ ശ്രീനിവാസൻ, ഡോ. എസ്.ആർ.അഖിൽ, ഡോ. ഗോവിന്ദ് മധു എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. അനസ്തീസിയ മേധാവി ഡോ. ഷീലാ വർഗീസും എൻഡോക്രൈനോളജി വിഭാഗത്തിലെ ഡോ. പി.കെ.ജബാറും ശസ്ത്രക്രിയയുടെ ഭാഗമായി.

English Summary- Bending of Backbone Cured in Kottayam Medical College- Health News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com