ADVERTISEMENT

ഭാരം നിയന്ത്രിക്കാനും പ്രമേഹം, അര്‍ബുദം പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനും ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. എന്നാല്‍ ഇനുളിന്‍ പോലെ ഉയര്‍ന്ന തോതില്‍ റിഫൈന്‍ ചെയ്യപ്പെട്ട ഫൈബര്‍ കരളിലെ അര്‍ബുദത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ടൊളേഡോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. ലീക്കി ഗട്ട് ലിവര്‍ പോലുള്ള കരള്‍ പ്രശ്നങ്ങളുള്ളവരില്‍ ഇതിന് സാധ്യത കൂടുതലാണെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 

 

ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രോബയോട്ടിക്കായി വിപണനം ചെയ്യപ്പെടുന്ന ഇനുളിന്‍, സംസ്കരിച്ച ഭക്ഷണങ്ങളിലെ പ്രധാന ചേരുവ കൂടിയാണ്. എല്ലാ രോഗങ്ങളും വയറില്‍ നിന്നാണ് തുടങ്ങുന്നതെന്ന ആശയത്തെ പിന്തുണയ്ക്കുന്നതാണ് തങ്ങളുടെ പഠനമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. മാതം വിജയ് കുമാര്‍ പറഞ്ഞു. അര്‍ബുദ മുഴകളുണ്ടായ എലികളുടെ രക്തത്തില്‍ ബൈല്‍ ആസിഡിന്‍റെ തോത് വളരെ ഉയര്‍ന്നതായിരുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തി. കുടലുകളില്‍ നിന്നുള്ള രക്തം കരളില്‍ പോയി ശുദ്ധീകരിക്കപ്പെടാതെ നേരിട്ട് ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പോകുന്ന ജന്മാല്‍ ഉള്ള തകരാറായ പോര്‍ട്ടോസിസ്റ്റമിക് ഷണ്ട് മൂലമാണ് ബൈല്‍ ആസിഡിന്‍റെ തോത് രക്തത്തില്‍ ഉയരുന്നത്. ഇത് പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും നീര്‍ക്കെട്ട് ഉണ്ടാക്കുകയും ചെയ്യും. ഇതിന്‍റെ ഫലമായി ഉണ്ടാകുന്ന ആന്‍റി-ഇൻഫ്ളമേറ്ററി പ്രതികരണം അര്‍ബുദ കോശങ്ങളെ കണ്ടെത്താനും നശിപ്പിക്കാനുമുള്ള എലിയുടെ ശേഷി കുറയ്ക്കുന്നു. 

 

പോര്‍ട്ടോസിസ്റ്റമിക് ഷണ്ട് ബൈല്‍ ആസിഡുകളുടെ അമിതമായ ഉത്പാദനത്തിന് കാരണമാകുകയും ഈ ആസിഡുകള്‍  വയറിലേക്കും കുടലിലേക്കും പോകാതെ നേരെ രക്തപ്രവാഹത്തിലേക്ക് വരികയും ചെയ്യുന്നു. അമിതമായി ബൈല്‍ ആസിഡുകള്‍ രക്തത്തിലുള്ള എല്ലാ എലികള്‍ക്കും കരളിന് ക്ഷതം സംഭവിച്ചെങ്കിലും ഇനുളിന്‍ ഭക്ഷണം നല്‍കിയ എലികളില്‍ മാത്രമാണ് ഹെപാറ്റോസെല്ലുലാര്‍ കാര്‍സിനോമ എന്ന കരള്‍ അര്‍ബുദം ഉണ്ടായതെന്ന് ഗവേഷകര്‍ പറയുന്നു. ബൈല്‍ ആസിഡുകള്‍ കുറഞ്ഞ എലികള്‍ക്കും ഇനുളിന്‍ അടങ്ങിയ ഭക്ഷണം നല്‍കിയപ്പോള്‍ അര്‍ബുദ കോശങ്ങള്‍ വളര്‍ന്നു വന്നു. ഡയറ്ററി ഇന്‍സുലിന്‍ പ്രതിരോധപ്രതികരണത്തെ അമര്‍ത്തി വയ്ക്കുന്നത് കരളിന് വിനാശകരമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.  രക്തത്തില്‍ ബൈല്‍ ആസിഡുകളുടെ തോത് വളരെ ഉയര്‍ന്ന് നില്‍ക്കുന്നവര്‍ റിഫൈന്‍ ചെയ്ത ഫൈബര്‍ കഴിക്കുമ്പോൾ  ശ്രദ്ധിക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Content Summary: Highly Refined Fiber May Increase Risk Of Liver Cancer In Some People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com