വെരിക്കോസ് വെയ്‌ൻ പൂർണമായും ചികിൽസിച്ചു മാറ്റാമോ? വൈകിട്ട് 7.30ന് ഡോക്ടർമാരോട് ചോദിക്കാം
Mail This Article
കാലിലെ വെയ്‌നുകൾ (ഞരമ്പ് എന്നു നമ്മൾ തെറ്റായി വിളിക്കുന്ന രക്തകുഴലുകൾ) വീർത്ത്, തടിച്ച്, കെട്ടുപിണഞ്ഞ് പാമ്പുകൾ പോലെ കാണപ്പെടുന്ന ഒരു അവസ്‌ഥ ആണ് വെരിക്കോസ് വെയ്‌ൻ എന്നു പറയുന്നത്. ചില ആളുകളിൽ, കാൽ വേദന, തൊലിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, വൃണങ്ങൾ എന്നിവ ഉണ്ടാവാം. എപ്പോഴും കഴപ്പ്, കാലിലെ തൊലി കറുത്ത് കട്ടിയായി വരിക, മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ കാലതാമസം വരിക, വൃണങ്ങൾ ഉണ്ടാവുക, അവ വലുതായി ഉണങ്ങാത്ത സ്ഥിര മുറിവുകൾ ആവുക എന്നീ പ്രശ്നങ്ങളാണ് സാധാരണ കാണപ്പെടുക. ചിലപ്പോൾ ഇവ പൊട്ടി രക്ത സ്രാവവും ഉണ്ടാവാം. എത്രയും വേഗം ചികിൽസ തേടുകയാണ് അഭികാമ്യം.
ശസ്ത്രക്രിയ ചെയ്യേണ്ടി വന്നാൽ കാലിൽ പാടുകൾ അവശേഷിക്കുമോ എന്ന ചിന്ത കാരണം വെരിക്കോസ് വെയ്‌ൻ ഉള്ളവർ ചികിൽസയ്ക്ക് വിമുഖത കാട്ടാറുണ്ട്. വെരിക്കോസ് വെയിൻ പാടുകളിലാതെ പൂർണമായും ചികിൽസിച്ചു മാറ്റാവുന്ന നൂതന ചികിത്സയായ ഗ്ലു തെറാപ്പി ഇത്തരം ആശങ്കൾക്ക് പരിഹാരമാണ്.
കോട്ടക്കൽ മിംസ് ഹോസ്പ്പിറ്റലിന്റെ സഹകരണത്തോടെ മനോരമ ക്വിക് ഡോക്ക് ആപ്പ് ഇന്ന് വൈകിട്ട് 7.30ന് സംഘടിപ്പിക്കുന്ന സൗജന്യ വെബിനാറിൽ വായനക്കാരുടെ സംശയങ്ങൾക്ക് ഡോ. എ.പി. മുസാഫിർ ഖാൻ, ഡോ. തഷിൻ നെടുവഞ്ചരിയും മറുപടി നൽകുന്നു.
സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. വിശദവിവരങ്ങൾക്ക് വിളിക്കുക : 9072007498
Content Summary : Manorama QKDOC App - Varicose Veins Treatment - Free Webinar