ADVERTISEMENT

കുട്ടികളിലെ കാഴ്ചാവൈകല്യം നിയന്ത്രിക്കാനും കണ്ണടയുടെ പവറും ഉപയോഗവും കുറയ്ക്കാനും ചികില്‍സയ്ക്കൊപ്പംതന്നെ സൂര്യപ്രകാശം ഏറ്റുള്ള പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്ന് ശ്രീനേത്ര ഐ കെയര്‍ സംഘടിപ്പിച്ച നേത്രരോഗവിദഗ്ധരുടെ കോണ്‍ഫറന്‍സ് ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരമേഖലകളില്‍ കാഴ്ചാവൈകല്യം നേരിടുന്ന കുട്ടികളുടെ ശതമാനം വളരെ കൂടുതലാണെന്നും ഹൈദരാബാദ് എല്‍വി പ്രസാദ് ഐ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശിശുനേത്രരോഗ വിഭാഗം തലവൻ ഡോ. രമേഷ് കെക്കുനിയ പറഞ്ഞു. 

 

കുട്ടികളുടെ കാഴ്ചാവൈകല്യങ്ങള്‍ക്ക് പ്രധാന കാരണം മൊബൈൽ ഫോണിലും കംപ്യൂട്ടറിലും കൂടുതൽ സമയം നോക്കിയിരിക്കുന്നതാണെന്ന ആരോപണം പൂര്‍ണമായും ശരിയല്ല. മാതാപിതാക്കളിൽ രണ്ടുപേർക്കും രോഗമുണ്ടെങ്കിൽ കുട്ടിക്കും അതുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഓരോദിവസവും കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും വീടിനു പുറത്തുള്ള പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഇത്തരം വൈകല്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. വീടുകളിലും സ്കൂളുകളിലും ഇന്‍ഡോര്‍ ഗെയിമുകളേക്കാള്‍ ഔട്ഡോര്‍ ഗെയിമുകള്‍ക്ക് കുട്ടികളെ പ്രോല്‍സാഹിപ്പിക്കണം.

 

കോവിഡ് കാലത്ത് കുട്ടികള്‍ കൂടുതലായി വീടിനുള്ളിലേക്ക് ഒതുങ്ങിയതും മൊബൈല്‍ ഫോണ്‍ പോലുള്ള ഉപകരണങ്ങളെ അമിതമായി ആശ്രയിച്ചതും കാഴ്ചാവൈകല്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടാകാം . 2050ഓടെ ആഗോള ജനസംഖ്യയിൽ പകുതിയാളുകളും കാഴ്ചാവൈകല്യമുള്ളവരായിരിക്കുമെന്നും കുട്ടികളില്‍ പകുതിപേര്‍ക്കും കണ്ണടകള്‍ ആവശ്യമായി വരുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന്റെ തോത് കുറയ്ക്കാനുള്ള മാര്‍ഗങ്ങളിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. 

 

മൈക്രോ ഇൻസിഷൻ ഗ്ലോക്കോമ സർജറി, ഗ്ലോക്കോമ ചികിത്സയുടെ രീതികളെ തന്നെ മാറ്റി മറിച്ചിരിക്കുന്ന ചികിത്സാ രീതിയാണന്ന് ഡോ ദേവേന്ദ്ര മഹേശ്വരിയും, അരവിന്ദ് കണ്ണാശുപത്രി ഗ്ലോക്കോമ വിഭാഗം തലവൻ ഡോ ജോർജ് പുത്തൂരാനും അഭിപ്രായപെട്ടു.

 

ശ്രീനേത്ര ഐ കെയറിന്റെ ആരോഗ്യ തുടർ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ‘സാക്കോണ്‍ 23’ കെഎസ്ഒഎസ് പ്രസിഡന്റ് ഇലക്ട് ഡോ. തോമസ് ചെറിയാൻ ഉദ്ഘാടനം ചെയ്തു.  ഡോ. ആഷാദ് ശിവരാമൻ,  ഡോ. സ്വപ്‌ന നായർ,  ഡോ. സുശീല ബി.നായർ,  ഡോ. പി.എസ്. ഗിരിജാ ദേവി,  ഡോ. സഹസ്രനാമം, തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി ഡയറക്ടർ ഡോ. സി.എസ്. ഷീബ എന്നിവർ പ്രസംഗിച്ചു.

Content Summary: Eye problems in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com