വിഷപ്പുക ശ്വസിച്ചവരുടെ ആരോഗ്യസ്ഥിതി വഷളാകുമോ? 17 ന് ഡോക്ടറോട് ചോദിക്കാം
Mail This Article
ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തം അടങ്ങിയെങ്കിലും വിഷപ്പുക ശ്വസിച്ചവർക്ക് ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക ഇനിയും അണഞ്ഞിട്ടില്ല. വിഷപ്പുക ശ്വാസകോശത്തെ മാത്രമാണോ ബാധിക്കുന്നത്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ വഷളാക്കുമോ തുടങ്ങിയ സംശയങ്ങൾക്ക് ഉത്തരം തേടുകയാണോ?
ശ്വാസകോശസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഡോക്ടർമാരോടു നേരിട്ട് ചോദിക്കാം. മലയാള മനോരമ ക്വിക് കേരളയും ആലുവ രാജഗിരി ആശുപത്രിയും ചേർന്നൊരുക്കുന്ന ആരോഗ്യ സെമിനാറിൽ രാജഗിരി ആശുപത്രി പൾമനോളജി മെഡിസിൻ വിഭാഗം തലവൻ ഡോ.വി.രാജേഷ്, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ.ജേക്കബ് വർഗീസ്, മെഡിക്കൽ സൂപ്രണ്ടും പൾമനോളജിസ്റ്റുമായ ഡോ.സണ്ണി പി.ഓരത്തേൽ എന്നിവർ വായനക്കാരുടെ സംശയങ്ങൾക്ക് നേരിട്ടു മറുപടി നൽകും.
ഫെബ്രുവരി 17ന് വൈകിട്ട് 3.30നു മലയാള മനോരമ കൊച്ചി (പനമ്പിള്ളി നഗർ) ഒാഫിസിൽ നടക്കുന്ന സെമിനാറിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് പങ്കെടുക്കാൻ അവസരം. വിളിക്കേണ്ട നമ്പർ : 9072007498. (മനോരമയുടെ മറ്റൊരു നമ്പറിലും ഈ സേവനം ലഭ്യമാകില്ല).