ബ്രഹ്മപുരം വിഷപ്പുക: മമ്മൂട്ടിയുടെ നേതൃത്വത്തിൽ നേത്ര ചികിത്സാ മെഡിക്കൽ ക്യാംപ് തുടങ്ങി
Mail This Article
വിഷപ്പുക ബാധിച്ച പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയച്ച മൊബൈൽ നേത്ര ചികിത്സാ ക്യാംപ് തുടങ്ങി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി ചേർന്നാണ് പരിശോധന. ക്യാംപിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ്.
ബ്രഹ്മപുരത്തിന്റെ സമീപപ്രദേശമായ കരിമുകൾ ഭാഗത്ത് ആരംഭിച്ച നേത്ര പരിശോധന ക്യാംപിൽ നൂറു കണക്കിനു പേർ പങ്കെടുത്തു. 5 പ്രദേശങ്ങളെ കേന്ദ്രീകരിച്ചും കിടപ്പിലായ രോഗികൾക്ക് അരികിൽ ചെന്നും മെഡിക്കൽ സഹായ സംഘം വൈദ്യസഹായം നൽകുന്നു.
അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ആവശ്യത്തിനുള്ള മരുന്നുമായി സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റ് കരിമുകൾ ഭാഗത്തുള്ള അമ്പലമേട് പൊലീസ് സ്റ്റേഷനും പരിശോധനയുടെ ഭാഗമാക്കി. ക്യാംപിന്റെ രണ്ടാം ദിനം തൃപ്പൂണിത്തറ മുനിസിപ്പാലിറ്റിയിലെ ഇരുമ്പനം ഭാഗത്തെ വിവിധ പ്രദേശങ്ങളായ വടക്കേ ഇരുമ്പനം ബസ് സ്റ്റാൻഡ് സമീപം ശേഷം പേടിക്കാട്ട് കോറിയും പിന്നീട് കർഷക കോളനിയും ഭാസ്കരൻ കോളനിയും എത്തി പരിശോധനകൾ നടത്തും. മെഡിക്കൽ യൂണിറ്റിന്റെ യാത്രാപാതകൾ ലഭ്യമാകാനായി 9207131117 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.
ആദ്യഘട്ടം ക്യാംപ് രാജഗിരി ആശുപത്രിയുമായി മൂന്ന് ദിവസം ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലും ഏറെ വിജയമായിരുന്നു. അമ്പലമേട് ജനമൈത്രി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റെജിയും സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും വാർഡ് മെമ്പർ നിഷാദ്, മുണ്ടാട്ട് സിബി തോമസ്, എ.ഡി.എസ് കുടുംബശ്രീ തുടങ്ങിയവരും ക്യാംപിന്റെ വിജയത്തിനായി രംഗത്തുണ്ടായിരുന്നു.
Content Summary: Brahmapuram Medical Camp