ADVERTISEMENT

കേരളത്തിൽ ആദ്യമായി 103 പോയം(പെർ ഓറൽ എൻഡോസ്കോപ്പിക് മയോട്ടമി) സർജറികൾ വിജയകരമായി നിർവഹിച്ചതിന്റെ സന്തോഷത്തിലാണ് വിപിഎസ് ലേക്‌ഷോറിലെ മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം. വിപിഎസ് ലേക്‌ഷോറിലെ മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം എച്ച്ഒഡി ആൻഡ് സീനിയർ കൺസൽറ്റന്റും എൻഡോസ്കോപ്പിസ്റ്റുമായ ഡോ റോയ് ജെ മുക്കടയുടെ നേതൃത്വത്തിലാണ് അതിസങ്കീർണമായ സർജറികൾ നടന്നത്. അന്നനാളത്തിന്റെ പ്രവര്‍ത്തനവൈകല്യം മൂലം ഭക്ഷണം ഇറക്കാന്‍ കഴിയാത്ത അവസ്ഥയായ അക്കലേഷ്യ കാര്‍ഡിയയുടെ ചികിത്സയിൽ ഏറ്റവും നൂതനവും മികച്ച ഫലവും തരുന്ന ചികിത്സാരീതിയാണ് പെർ ഓറൽ എൻഡോസ്കോപ്പിക് മയോട്ടമി അഥവാ പോയം. 

 

10 വർഷം മുൻപ്  2013ൽ കേരളത്തിൽ ആദ്യമായി ഈ ചികിത്സ രീതി നടപ്പിലാക്കിയതും വിപിഎസ് ലേക്‌ഷോറിൽ ഡോ റോയ് ജെ മുക്കടയാണ്. എൻഡോസ്കോപ്പി വഴി നടത്തുന്ന അതിസങ്കീർണമായ ഈ ചികിത്സാരീതിയ്ക്ക് ശേഷം ഒരു ദിവസത്തിനുള്ളിൽ തന്നെ രോഗിക്ക് വെള്ളം കുടിക്കാനും പിന്നീട് സാധാരണ രീതിയിൽ ഭക്ഷണം കഴിക്കനുമാകും. വര്ഷങ്ങളായി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം അക്കലേഷ്യ എന്ന അവസ്ഥയ്ക്ക് ഈ ശസ്ത്രക്രിയ വിജയകരമായി നടത്തി വരുന്നു. "ഇത്രയധികം സങ്കീർണമായ ഒരു പ്രൊസീജ്യർ വിജയകരമായി നടത്തുന്നതിൽ ഡോ റോയ് ജെ മുക്കടയുടെയും ടീമിന്റെയും കഴിവ് പ്രശംസനീയമാണ്. കേരളത്തിൽ ആദ്യമായി 100 പോയം പ്രൊസീജ്യറുകൾ പൂർത്തിയാക്കി എന്നത്  വിപിഎസ് ലേക്‌ഷോറിനെ സംബന്ധിച്ച് വലിയൊരു നേട്ടമായി കാണുന്നു" എന്ന് ആശുപത്രി എംഡി എസ് കെ അബ്ദുള്ള പറഞ്ഞു. 

 

ഇന്ത്യയിലും ചൈന ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുമായി വിവിധ കേന്ദ്രങ്ങളിൽ നിന്നും വിദഗ്ധ പരിശീലനം നേടിയ ഡോ റോയ് ജെ മുക്കട, 93 വയസ്സുള്ള വ്യക്തിയിൽ നടത്തിയ പോയം സർജറിയും അദ്ദേഹത്തിന്റെ സന്തോഷവുമാണ് കരിയറിലെ ഏറ്റവും മികച്ച ഒരു അനുഭവമായി ഓർത്തെടുക്കുന്നത്. അദ്ദേഹം ആരോഗ്യവാനായി ജീവിക്കുന്നുവെന്നും തങ്ങളുടെ സൗഹൃദം ഇപ്പോഴും തുടരുന്നു എന്നത് വളരെ സന്തോഷമുണ്ടാക്കുന്നു എന്നും ഡോ. റോയ് കൂട്ടിച്ചേർത്തു.

Content Summary: 103 POEM Sugery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com