ADVERTISEMENT

സംസ്കരിച്ച ഭക്ഷണങ്ങള്‍ കുറഞ്ഞതും ധാരാളം പച്ചക്കറികള്‍ അടങ്ങിയതുമായ ഭക്ഷണക്രമം തലച്ചോറിന് പ്രായമാകുന്നതിനെ തടയുമെന്ന് ഗവേഷണ പഠനം. പച്ചക്കറികളും മീനും ഹോള്‍ഗ്രെയ്നുകളും അടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം ഭാരം കുറയ്ക്കുന്നതിനൊപ്പം തലച്ചോറിന്‍റെ യുവത്വവും നിലനിര്‍ത്തുമെന്ന് ഇസ്രയേലിലെ ബെന്‍ ഗൂരിയന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ചൂണ്ടിക്കാണിക്കുന്നത്. 

 

ശരീരഭാരം ഓരോ ശതമാനം കുറയുന്നതിന് അനുസരിച്ച് തലച്ചോറിന്‍റെ പ്രായം സാധാരണ പ്രായത്തേക്കാള്‍ ഒന്‍പത് മാസം കൂടുതല്‍ യുവത്വമുള്ളതായി തീരുന്നതായി ഗവേഷകര്‍ പറയുന്നു. 102 പേരിലാണ് ഗവേഷണം നടത്തിയത്. പഠനം ആരംഭിക്കുന്നതിന് മുന്‍പും 18 മാസങ്ങള്‍ക്ക് ശേഷവും ഇവരുടെ തലച്ചോറിന്‍റെ സ്കാനുകള്‍ എടുത്തു. ഇതിനൊപ്പം കരളിന്‍റെ പ്രവര്‍ത്തനം, കൊളസ്ട്രോള്‍ തോത്, ശരീര ഭാരം എന്നിവ അറിയുന്നതിനുള്ള പരിശോധനകളും നടത്തി. ഇതില്‍ നിന്നാണ് മെഡിറ്ററേനിയന്‍ ഭക്ഷണക്രമം പിന്തുടര്‍ന്നവരുടെ തലച്ചോര്‍ കൂടുതല്‍ യുവത്വത്തോടെ ഇരിക്കുന്നതായി നിരീക്ഷിച്ചത്. 

 

തലച്ചോര്‍ കൂടുതല്‍ ചെറുപ്പമായിരുന്നവരില്‍ കരളിലെ കൊഴുപ്പ് കുറഞ്ഞതായും ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെട്ടതായും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. സംസ്കരിച്ച ഭക്ഷണം, മധുരം, മദ്യം എന്നിവ കുറച്ചുള്ള ആരോഗ്യകരമായ ജീവിതശൈലി തലച്ചോറിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിനാല്‍ പരമപ്രധാനമാണെന്ന് ഗവേഷണണത്തിന് നേതൃത്വം നല്‍കിയ ന്യൂറോസയന്‍റിന്‍സ്റ്റ് ഗിഡോണ്‍ ലെവകോവ് കൂട്ടിച്ചേര്‍ത്തു. ഇലൈഫ് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.  

Content Summary: Brain health and diet 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com