ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞവരാണു പുനർജനി പരിപാടിയിലൂടെ അനുഭവങ്ങൾ പങ്കുവച്ചത്
Mail This Article
×
ADVERTISEMENT
കൊച്ചി ∙ മരണത്തിന്റെ വക്കിൽ നിന്നു ജീവിതത്തിലേക്കു തിരികെ നടന്നവർ രാജഗിരി ആശുപത്രിയിൽ ‘പുനർജനി’ പരിപാടിയിൽ സംഗമിച്ചു. ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞവരാണു പുനർജനി പരിപാടിയിലൂടെ അനുഭവങ്ങൾ പങ്കുവച്ചത്. നടൻ ഷറഫുദ്ദീൻ പുനർജനി ഉദ്ഘാടനം ചെയ്തു. മൂന്നാർ യാത്രയ്ക്കു പോയി മടങ്ങവേ കാറപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞതും ആ സമയം ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഡോക്ടർമാർ നൽകിയ പിന്തുണയും തൃശൂർ സ്വദേശി ജിസ്ന പങ്കുവച്ചപ്പോൾ സദസ്സിന്റെ കണ്ണു നിറഞ്ഞു.
മസ്തിഷ്ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത കോട്ടയം സ്വദേശി നെവിസിന്റെ ഓർമകളുമായി പിതാവ് സാജനും കുടുംബവും പരിപാടിയിൽ പങ്കെടുത്തു. രാജഗിരി ക്രിട്ടിക്കൽ കെയർ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ കോവിഡ് കാലത്ത് ഐസിയുവിൽ കഴിഞ്ഞ അമ്മമാരെയും കുഞ്ഞുങ്ങളെയും ആദരിച്ചു. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. റേഡിയോ അവതാരകരായ ആശാലത, ബാലകൃഷ്ണൻ പെരിയ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, മെഡിക്കൽ ഡയറക്ടർ ഡോ. ശിവ് കുമാർ നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, ക്രിട്ടിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ജേക്കബ് വർഗീസ്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. വി.പി. പൈലി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.