ADVERTISEMENT

പലര്‍ക്കുമുള്ള ധാരണയാണ്‌ അല്‍പ സ്വല്‍പം മദ്യപാനം മൂലം ശരീരത്തിനു കുഴപ്പമില്ലെന്നത്‌. ഒരു പടി കൂടി കടന്ന്‌, പരിമിതമായ മദ്യപാനം ഹൃദയത്തിനു നല്ലതാണെന്ന്‌ കൂടി ചിലര്‍ കരുതുന്നു. വാട്‌സാപ്പിലും മറ്റും ഇതിനെ പിന്തുണയ്‌ക്കുന്ന അവകാശവാദങ്ങളും മറ്റും നിങ്ങള്‍ വായിച്ചിട്ടുമുണ്ടാകാം. എന്നാല്‍ ഏതളവിലും മദ്യം (Alcohol) ശരീരത്തിന്‌, പ്രത്യേകിച്ച്‌ ഹൃദയത്തിന്‌ ഹാനികരമാണെന്ന്‌ പുതിയ പഠനങ്ങള്‍ അടിവരയിടുന്നു. കുറഞ്ഞ തോതിലുള്ള മദ്യപാനം പോലും പുരുഷന്മാരിലും സ്‌ത്രീകളിലും രക്തസമ്മർദം ഉയര്‍ത്തുമെന്ന്‌ വിവിധ വംശക്കാരായ 20,000 പേരില്‍ അടുത്തിടെ നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ മദ്യപാനത്തിന്‌ സുരക്ഷിതമായ തോത്‌ എന്നൊന്ന്‌ ഇല്ലെന്നും അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ഓര്‍മപ്പെടുത്തുന്നു.

Read Also : മൂത്രത്തിലെ കല്ല്: കാൽസ്യമടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ടോ?

ദിവസം 12 ഗ്രാം മദ്യം അകത്താക്കിയാല്‍ പോലും സിസ്റ്റോളിക്‌ രക്തസമ്മർദം 1.25 എംഎംഎച്ച്‌ജി വച്ച്‌ ഉയരുമെന്ന്‌ ഫോര്‍ട്ടിസ്‌ ഹീരാനന്ദനി ഹോസ്‌പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. ഫരാഹ്‌ ഇന്‍ഗേല്‍ എച്ച്‌ടി ലൈഫ്‌ സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പ്രതിദിനം 48 ഗ്രാം മദ്യം കഴിക്കുന്നത്‌ സിസ്റ്റോളിക്‌ രക്തസമ്മർദത്തില്‍ ശരാശരി 4.9 എംഎംഎച്ച്‌ജി വർധനയുണ്ടാക്കും. ആഴ്‌ചയില്‍ മൂന്നോ നാലോ ഡ്രിങ്ക്‌ വീതം കഴിക്കുന്നത്‌ പോലും രക്തസമ്മർദം ഉയര്‍ത്തുമെന്നും ഇത്‌ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്നും ഡോ. ഫരാഹ്‌ കൂട്ടിച്ചേര്‍ത്തു. 

Content Summary : Does consumption of a small amount of alcohol affect your blood pressure?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com