ADVERTISEMENT

ശരീരം പ്രകടമാക്കുന്ന പല ലക്ഷണങ്ങളെയും നാം നിസ്സാരമാക്കുകയാണ് പലപ്പോഴും ചെയ്യാറ്. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം അത്. അത്തരത്തിലൊന്നാണ് മലദ്വാരത്തിലെ രക്തസ്രാവം. പലപ്പോഴും ആളുകൾ സംസാരിക്കാൻ മടിക്കുന്ന ഒന്നാണിത്. മലദ്വാരത്തിലെ രക്തസ്രാവവും മലത്തിൽ രക്തത്തിന്റെ അംശം കാണുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നമാകാം. അതുകൊണ്ട് ഈ ലക്ഷണങ്ങളെ നിസ്സാരമാക്കരുത്. മലദ്വാരത്തിലെ രക്തസ്രാവം (Rectal Bleeding) ചില രോഗാവസ്ഥകളുടെ ലക്ഷണമാകാം എന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ വിദഗ്ധർ പറയുന്നു. ചിലപ്പോൾ ഹെമറോയ്ഡിന്റെ സൂചനയാകാം. എന്നാൽ മറ്റു ചിലപ്പോൾ മലാശയ അർബുദം പോലെ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗത്തിന്റെ ലക്ഷണമാകാം. അൾസർ, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് ഇവ മൂലവും മലദ്വാരത്തിലൂടെ രക്തം വരാം. 

മലത്തിൽ രക്തത്തിന്റെ അംശം വരാനുള്ള കാരണങ്ങൾ ഇവയാകാം.


∙ ഹെമറോയ്ഡ്സ് (മൂലക്കുരു)
മലദ്വാരത്തിലോ റെക്റ്റത്തിലോ ഉള്ള രക്തക്കുഴലുകൾക്ക് വീക്കം ഉണ്ടാകുന്ന അവസ്ഥയാണിത്. മലവിസർജന സമയത്ത് സ്ട്രെയ്ൻ ചെയ്യുന്നതു മൂലവും മലബന്ധം ഉണ്ടെങ്കിലും കൂടുതൽ സമയം ടോയ്‌ലറ്റില്‍ ഇരിക്കുന്നതു മൂലവും ഇതുണ്ടാകാം. ഇത് താരതമ്യേന നിരുപദ്രവകരമാണ്. 

∙ ഏനൽ ഫിഷർ (മലദ്വാരത്തിൽ വിള്ളൽ)
മലബന്ധം മൂലം മലദ്വാരത്തിൽ പൊട്ടലോ വിള്ളലോ ഉണ്ടാകുന്ന അവസ്ഥയാണിത്. മലദ്വാരത്തിൽ കടച്ചിൽ അനുഭവപ്പെടാം. ഇത് അസ്വസ്ഥതയുണ്ടാക്കും. 

∙ ഉദര പ്രശ്നങ്ങൾ
അന്നനാളത്തിലെ അണുബാധ മൂലവും മലദ്വാരത്തിൽ രക്തസ്രാവം ഉണ്ടാകാം. ദഹനവ്യവസ്ഥയിലെ ബാക്ടീരിയൽ, വൈറൽ അണുബാധകൾ മൂലവും രക്തസ്രാവം ഉണ്ടാകാം. 

∙ കോളോറെക്ടൽ കാൻസർ
കോളോറെക്ടൽ കാൻസർ അഥവാ മലാശയ അർബുദം മൂലം മലദ്വാരത്തിലൂടെ രക്തം വരും. മലദ്വാരത്തിലെ രക്തസ്രാവം കാൻസറിന്റെ മാത്രം ലക്ഷണമല്ല. എന്നാൽ രക്തസ്രാവം തുടരുകയാണെങ്കിൽ അതിനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.

വേദനസംഹാരികളുടെ ഉപയോഗം കിഡ്നി നാശത്തിലേക്കോ? - വിഡിയോ

English Summary:

Blood in Stool : What tt Means and how to treat it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com