വൈ ക്രോമസോം ദഹനപ്രശ്ങ്ങളുടെ ജനിതക അടിസ്ഥാനത്തെ സ്വാധീനിക്കുമെന്നു പഠനം
Mail This Article
മനുഷ്യ ജനിതക പഠനങ്ങളിലെ വലിയ കാല്‍വയ്‌പ്പായിരുന്നു വൈ ക്രോമസോമുകളുടെ സീക്വന്‍സിങ്. പുതിയ പല കണ്ടെത്തലുകളിലേക്കും ഇത് നയിച്ചു. ഒരു കുഞ്ഞിന്റെ ലിംഗപദവി നിശ്ചയിക്കുന്നതില്‍ വൈ ക്രോമസോം വഹിക്കുന്ന പങ്കിനെ കുറിച്ച് ഇതിനകം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് മാത്രമല്ല മനുഷ്യരിലുണ്ടാകുന്ന പലവിധ ദഹനപ്രശ്‌നങ്ങളുടെ ജനിതക അടിത്തറയെയും വൈ ക്രോമസോം ബാധിക്കാമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.
വൈ ക്രോമസോമുകളുടെ പരിപൂര്‍ണ്ണ സ്വീകന്‍സിങ്ങും മൂന്നാം തലമുറ സീക്വന്‍സിങ് സാങ്കേതിക വിദ്യകളും ചേര്‍ന്ന് ദഹനരോഗങ്ങളുടെ ഗവേഷണത്തില്‍ പുതിയ പ്രതീക്ഷകളാണ് നല്‍കുന്നതെന്ന് ഇ-ഗാസ്‌ട്രോഎന്ററോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
മനുഷ്യരിലെ 46 ക്രോമസോമുകളില്‍ ഏറ്റവും ചെറിയ ക്രോമസോമായ വൈ ക്രോമസോം അതിന്റെ സങ്കീര്‍ണ്ണമായ ആവര്‍ത്തന പാറ്റേണ്‍ മൂലം പല നിഗൂഢതകളും ഒളിപ്പിക്കുന്ന ഒന്നാണ്. പഴയ തലമുറയിലെ സ്വീകന്‍സിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മനസ്സിലാക്കാന്‍ സാധിക്കാത്ത ഇതിലെ പല ഘടനാപരമായ വ്യതിയാനങ്ങളും മൂന്നാം തലമുറ സീക്വന്‍സിങ് സാങ്കേതിക വിദ്യ വെളിപ്പെടുത്തുന്നു.
ഓരോ കോശങ്ങളിലും ഒരു ജോടി സെക്‌സ് ക്രോമസോമുകളാണ് മനുഷ്യര്‍ക്കുള്ളത്. ആണ്‍കുഞ്ഞായി ജനിക്കുന്നവരില്‍ ഒരു എക്‌സ് ക്രോമസോമും ഒരു വൈക്രോമസോമുമാണ് ഉണ്ടാവുകയെങ്കില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് രണ്ട് എക്‌സ് ക്രോമസോമാണ് ഉണ്ടാവുക. ദഹനപ്രശ്‌ങ്ങള്‍ മാത്രമല്ല വന്ധ്യത, അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയവയുടെ പഠനത്തിലും വൈ ക്രോമസോം സ്വീകന്‍സിങ് നിര്‍ണ്ണായകമായ വിവരങ്ങള്‍ നല്‍കുമെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു.
കുടവയർ കുറയ്ക്കാം: വിഡിയോ