ഓരോ കുഞ്ഞിനൊപ്പവും ഓരോ വൃക്ഷതൈകൾ പദ്ധതിയുമായി കാരിത്താസ് ഹോസ്പിറ്റൽ
Mail This Article
കോട്ടയം ∙ ലോക പരിസ്ഥിതി ദിനത്തിൽ ഏറ്റവും നല്ല മാതൃകയുമായി കാരിത്താസ് ഹോസ്പിറ്റൽ.കഴിഞ്ഞ 2 വർഷത്തിനുള്ളിൽ പതിനായിരത്തിലധികം വൃക്ഷതൈകളാണ് ഇവിടെ നട്ടുപിടിപ്പിച്ചിട്ടുള്ളത്. കാരിത്താസിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും, 3000 ലധികം വരുന്ന ജീവനക്കാരുടെ ജന്മദിനത്തിനും ഓരോ ചെടി എന്ന എന്നതാണ് ഈ പരിപാടിയുടെ ലക്‌ഷ്യം. സന്തുലിതമായ പരിസ്ഥിതിക്കും,പുതിയ തലമുറയ്ക്കും ഏറ്റവും നല്ല പരിചരണവും സമഗ്രമായ വളർച്ചയും ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധ്യാനം നൽകി പ്രകൃതിക്കും സമൂഹത്തിനും മാതൃക നൽകുക എന്നതാണ് കാരിത്താസ് ഹോസ്പിറ്റൽ ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രാദേശിക പരിസ്ഥിതി സംഘടനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് വൃക്ഷത്തൈ നടൽ പദ്ധതി സാധ്യമാക്കിയത്. ഇതോടെ ഈ ജൂൺ 5 , ലോക പരിസ്ഥിതി ദിനത്തിലെ കാരിത്താസ് ഒരു വേറിട്ട മാതൃക നൽകുന്നു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാരിത്താസ് ആശുപത്രിയിലെ പാസ്റ്ററൽ കെയർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഹൃസ്വ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. കാരിത്താസ് ആശുപത്രി എല്ലാവർഷവും ഇത്തരം ബോധവൽക്കരണ വീഡിയോകൾ അവതരിപ്പിക്കാറുണ്ട്. പരിസ്ഥിതി സംരക്ഷിച്ചങ്കിൽ മാത്രമേ മനുഷ്യരാശിക്ക് നിലനിൽപ്പുള്ളൂ എന്ന സന്ദേശമാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്.