ADVERTISEMENT

പൂച്ചയുടെ വിസര്‍ജ്ജ്യത്തില്‍ കാണപ്പെടുന്ന ഒരു തരം പരാന്നജീവി അള്‍സ്‌ഹൈമേഴ്‌സ്‌, പാര്‍ക്കിന്‍സണ്‍സ്‌ പോലുള്ള നാഡീവ്യൂഹപരമായ രോഗങ്ങളുടെ ചികിത്സയില്‍ ഫലപ്രദമായ മാറ്റമുണ്ടാക്കുമെന്ന്‌ പഠനം. ടോക്‌സോപ്ലാസ്‌മ ഗോണ്ടി എന്ന ഈ പരാന്നജീവിയുടെ വ്യതിയാനം വരുത്തിയ വകഭേദത്തിന്‌ രോഗചികിത്സയ്‌ക്കായുള്ള പ്രോട്ടീനുകളെ നേരിട്ട്‌ തലച്ചോറിലേക്ക്‌ എത്തിക്കാന്‍ സാധിക്കുമെന്ന്‌ ഗ്ലാസ്‌ഗോ സര്‍വകലാശാലയും ടെല്‍ അവീവ്‌ സര്‍വകലാശാലയും ചേര്‍ന്ന്‌ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

അള്‍സ്‌ഹൈമേഴ്‌സ്‌, പാര്‍ക്കിന്‍സണ്‍സ്‌, റെറ്റ്‌ സിന്‍ഡ്രോം എന്നിവ പോലുള്ള നാഡീവ്യൂഹ രോഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീന്‍ പ്രവര്‍ത്തനതകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രശ്‌നത്തെ അതിന്റെ ഉറവിടത്തില്‍ തന്നെ നേരിടുകയെന്നത്‌ അതിസങ്കീര്‍ണ്ണമാണ്‌. ന്യൂറോണുകള്‍ക്കുള്ളിലെ കൃത്യമായ ഇടങ്ങളില്‍ ടാര്‍ജറ്റഡ്‌ പ്രോട്ടീനുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിക്കുകയെന്നത്‌ വെല്ലുവിളിയാണ്‌.

health-alzheimer-s-patient-memory-power-loss
Representative image. Photo Credit: warchi/istockphoto.com

മനുഷ്യരിലെ മറുപിള്ളയടക്കം ജൈവപരമായ അതിര്‍വരമ്പുകളെ താണ്ടാനുള്ള ശേഷി ആര്‍ജ്ജിച്ച പരാന്നജീവിയാണ്‌ ടോക്‌സോപ്ലാസ്‌മ ഗോണ്ടി. ഇതിന്റെ ഈ ശേഷി രോഗബാധിതമായ തലച്ചോറിന്റെ കോശങ്ങളില്‍ മരുന്ന്‌ എത്തിക്കാനായി ഉപയോഗിക്കാന്‍ സാധിക്കുമോ എന്നാണ്‌ ഗവേഷകര്‍ പരിശോധിച്ചത്‌. നാഡീവ്യൂഹപരമായ രോഗങ്ങളുടെ ചികിത്സയില്‍ വലിയ വഴിത്തിരാവും ഈ കണ്ടെത്തലെന്ന്‌ കരുതപ്പെടുന്നു. നേച്ചര്‍ മൈക്രോബയോളജി ജേണലിലാണ്‌ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്‌.
 

English Summary:

Revolutionary Alzheimer's Treatment Discovered in Cat Feces: Study Unveils New Hope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com