ADVERTISEMENT

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ഹെൽത്ത് സ്പോർട്സ് ആൻഡ് വെൽനസ് കമ്മിറ്റിയും കേരള ഡോക്ടേഴ്സ് ഫിറ്റ്നസ് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന റിവൈവ് ആൻഡ് ത്രൈവ് ഫിറ്റ്നസ് കോൺഫറൻസ് ഒക്ടോബർ ആറിന് കോട്ടയത്ത്. കോട്ടയം മെ‍ഡിക്കൽ കോളജ് അലമ്നൈ ഹാളിൽ രാവിലെ ഒൻപതിനു ആരംഭിക്കുന്ന കോൺഫറൻസിൽ ഫിറ്റ്നസ് ആസ്പദമാക്കി വിദഗ്ധർ ക്ലാസുകൾ നയിക്കും. കേരളത്തിൽ ആദ്യമായാണ് ഡോക്ടർമാർക്കായി ഫിറ്റ്നസ് കോൺഫറൻസ് സംഘടിപ്പിക്കുന്നതെന്ന് െഎഎംഎ കേരള ഹെൽത്ത് സ്പോർട്സ് ആൻഡ് വെൽനസ് കമ്മിറ്റി ചെയർമാൻ ഡോ. ബിബിൻ പി. മാത്യു അറിയിച്ചു. കോൺഫറൻസിലേക്ക്  പ്രതിനിധികൾക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. റജിസ്ട്രേഷനായി വിളിക്കുക  9567117902, 9447004394, 9447279634

∙ സെഷനുകൾ
ഫുവൽ ഫോർ ലൈഫ്: ദി എസൻഷ്യൽസ് ഒാഫ് എ ബാലൻസ്ഡ് ഡയറ്റ് – ഡോ. പി.കെ. ശശിധരൻ (റിട്ട. പ്രഫസർ, കോഴിക്കോട് മെഡിക്കൽ കോളജ്) 

ഗട്ട് ഇൻസ്റ്റിന്റ്: ദ് പവർ ഒാഫ് ഫെർമെൻഡഡ് ഫുഡ്സ് ആൻഡ് മൈക്രോബയോറ്റ – ഡോ. ശങ്കർ റാം (ചീഫ് കൺസൾട്ടന്റ്. ഫിസിക്കൽ മെ‍ഡിസിൻ ആൻഡ് റീഹാബലിറ്റേഷൻ, തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ)

ഫ്രക്ടോസ്: ദ് ഹിഡൻ വില്ലൻ ഇൻ അവർ ഡയറ്റ് – ഡോ. ബിബിൻ പി. മാത്യ. (കൺസൾട്ടന്റ് ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജൻ, കോട്ടയം)

വിഒ2 മാക്സ്: ദ് കീ ടു ഒപ്ടിമൽ ഫിറ്റ്നസ് – ഡോ. ജോണി ജോസഫ്, (സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം)

എച്ച്െഎെഎടി : ദ് സയൻസ് ബിഹൈൻഡ് ഹൈ–ഇന്റൻസിറ്റി വർകൗട്ട്സ് – ഡോ. ദീപക് ഡേവിഡ്സൺ (സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം)

ബേസിക്സ് ഒാഫ് റണ്ണിങ്, സൈക്ലിങ് ആൻഡ് സ്വിമ്മിങ് ഫോർ ബിഗിനേഴ്സ് – ഡോ. രൂപേഷ് സുരേഷ്

സ്ട്രങ്ത് മാറ്റേഴ്സ് : വൈ ബിൽഡിങ് മസിൽ ഇൗ ദ് കീ ടു ലോങ്ഗവിറ്റി – ഡോ. ജേക്കബ് ജോർജ് (പ്രഫസർ ആൻഡ് ഹെഡ് ഒാഫ് ന്യൂറോളജി, കോട്ടയം മെഡിക്കൽ കോളജ്)

മൈൻഡ് ഒാവർ മാറ്റർ : സ്ട്രെസ് മാനേജ്മെന്റ് ആൻഡ് ഇമോഷനൽ ഹെൽത്ത് – ഡോ. ടോണി തോമസ്(കൺസൾട്ടന്റ് സൈക്കാട്രിസ്റ്റ്, ചങ്ങനാശ്ശേരി ജനറൽ ഹോസ്പിറ്റൽ)

സ്റ്റേയിങ് അജൈൽ: ഫ്ലക്സിബിലിറ്റി ആൻഡ് ബാലൻസ് വർകൗട്ട്സ് – ഡോ. ആരതി പത്‌വ സൻവാർ(കൺസൾട്ടന്റ് അനീസ്തീസിയോളജിസ്റ്റ്, ലാത്തൂർ, മഹാരാഷ്ട്ര)

ദ് സ്ലീപ് റവലൂഷൻ: ഒപ്ടിമൈസിങ് റെസ്റ്റ് ഫോർ പീക്ക് പെർഫോമൻസ് – ഡോ. സപ്നാ ഇറാട്ട് ശ്രീധരൻ (പ്രഫസർ ഒാഫ് ന്യൂറോളജി, എസ്‌സിടിെഎഎംഎസ്ടി, തിരുവനന്തപുരം)

ഹെൽത്തി അറ്റ് ഫിഫ്റ്റി ആൻഡ് ബിയോൻഡ് : സ്ട്രാറ്റജീസ് ഫോർ ലോങ്ഗവിറ്റി – ഡോ. ശങ്കർ റാം (ചീഫ് കൺസൾട്ടന്റ് ഇൻ ഫിസിക്കൽ മെ‍ഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ജനറൽ ഹോസ്പിറ്റൽ, തിരുവനന്തപുരം)

കോൺഫറൻസിന്റെ ഭാഗമായി ലങ് കപ്പാസിറ്റി ചാലഞ്ച്, പ്ലാങ്ക് ചാലഞ്ച്, പുഷ് അപ്പ് ചാലഞ്ച്, വാൾ സിറ്റ് ചാലഞ്ച്, ഫിറ്റ്സ് നോളജ് ക്വിസ് എന്നിവ സംഘടിപ്പിക്കും.

െഎഎംഎ, കേരള പ്രസിഡന്റ് ഡോ. ജോസഫ് ബനവൻ, സെക്രട്ടറി ഡോ. പി. കെ. ശശിധരൻ, ഹെൽത്ത് സ്പോർട്സ് ആൻഡ് വെൽനസ് കമ്മിറ്റി സ്റ്റേറ്റ് ചെയർമാൻ ഡോ. ബിബിൻ പി. മാത്യു,  ഹെൽത്ത് സ്പോർട്സ് ആൻഡ് വെൽനസ് കമ്മിറ്റി സ്റ്റേറ്റ് കൺവീനർ ഡോ. സലീം പി.എം, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. ജേക്കബ് ജോർജ്,  സെക്രട്ടറി ഡോ. ടോണി തോമസ്, കൺവീനർമാരായ ഡോ. ശങ്കർ റാം, ഡോ. ഇന്ദിര സി.കെ, ഡോ. മിഥുൻ കെ. ഉണ്ണി, ട്രഷറർ ഡോ, സുബിൻ ഇ.ബി, ഐഎംഎ  കോട്ടയം പ്രസിഡന്റ് ഡോ. ഗണേഷ് കുമാർ), സെക്രട്ടറി ഡോ. ബുൾബുൾ സൂസൻ ജേക്കബ് തുടങ്ങിയവരാണ് കോൺഫറൻസിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. 

revive-and-thrive-fitness-conference-image-two
English Summary:

Revive and Thrive: Doctors' Fitness Conference Coming to Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com