ADVERTISEMENT

കൊച്ചി ∙ ആലുവ രാജഗിരി ആശുപത്രിയിൽ ലോക ഹൃദയ ദിനാചരണം നടത്തി. നടി നിഖില വിമൽ പരിപാടി ഉദ്ഘാടനം ചെയ്തു. എച്ച്ആർ ഡയറക്ടർ ഫാ. ജിജോ കടവൻ സിഎംഐ അധ്യക്ഷത വഹിച്ചു. രാജഗിരി ഹൃദയധ്വനി പദ്ധതിയുടെ ഉദ്ഘാടനവും നടി നിഖില നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ആൻജിയോഗ്രാം 9500 രൂപയ്ക്കും, ബൈപാസ് ശസ്ത്രക്രിയ 1,95,000 രൂപയ്ക്കും ചെയ്യാൻ കഴിയുമെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. സുരേഷ് ഡേവിസ് അറിയിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, കാർഡിയോളജി വിഭാഗത്തിലെ ഡോ.ജേക്കബ് ജോർജ്, ഡോ.ബ്ലെസൻ വർഗീസ്, ഡോ. വിഷ്ണു കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ച്  നടത്തിയ സ്റ്റെപ്പർ ചലഞ്ചിൽ നിരവധി പേർ പങ്കെടുത്തു. കുറഞ്ഞ സമയത്തിൽ കൂടുതൽ സ്റ്റെപ്പുകൾ ചെയ്ത മത്സരാർഥികൾക്ക് സമ്മാനങ്ങൾ നൽകി. ഒക്ടോബർ 1 മുതൽ രാജഗിരി ഹൃദയധ്വനി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 0484 -2905000, 8590965542

rajagiri-hospital-heart-day-celebrations
രാജഗിരി ആശുപത്രിയിൽ ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് നടന്ന സ്റ്റെപ്പർ ചലഞ്ച്. മത്സരം ആവേശത്തോടെ നോക്കുന്ന നടി നിഖില വിമലിനെ കാണാം. എച്ച്ആർ ഡയറക്ടർ ഫാ. ജിജോ കടവൻ, ഡോ. ജിജി കുരുട്ടുകുളം, ഡോ. എലിസബത്ത് ഡേവിഡ്, ഫാ. ജെയിൻ പെരിയപ്പാടൻ, ഡോ. സുരേഷ് ഡേവിസ് എന്നിവർ സമീപം
English Summary:

Rajagiri Hospital Launches Affordable Angioplasty & Bypass Surgery Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com