ADVERTISEMENT

കാൻസർ പ്രതിരോധ വാക്സീൻ വികസിപ്പിച്ച് റഷ്യ. 2025 ആരംഭത്തിൽ തന്നെ വാക്സീൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള മെഡിക്കൽ റിസർച്ച് സെന്ററിന്റെ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ അറിയിച്ചു. റഷ്യൻ ന്യൂസ് ഏജൻസി ആയ ടാസ് (TASS) ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

അർബുദത്തിനെതിരെയുള്ള വാക്സീൻ വൈകാതെ യാഥാർഥ്യമാകുമെന്ന് വ്ളാഡിമിർ പുടിൻ മുൻപുതന്നെ അറിയിച്ചിരുന്നു. പൊതുജനങ്ങൾക്കു നൽകുന്നതിനു പകരം കാൻസർ രോഗികൾക്കായിരിക്കും ഈ വാക്സീൻ നൽകുകയെന്നാണ് റിപ്പോർട്ടുകൾ. 

ഈ വാക്സീനിലൂടെ ട്യൂമറിന്റെ വളർച്ച തടയാനും വ്യാപനം ഇല്ലാതാക്കാനും കഴിയുമെന്നും മോസ്കോയിലെ ഗമാലിയ നാഷനൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ഗിൻസ്ബർഗ് പറഞ്ഞിരുന്നു.

English Summary:

*Russia's FREE Cancer Prevention Vaccine: Rollout Begins Early 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com