ADVERTISEMENT

ചിത്രകലയ്ക്കു വേണ്ടി ഉഴിഞ്ഞു വച്ച ജീവിതമാണ് സാജു തുരുത്തിൽ എന്ന കലാകാരന്റേത്. വടക്കൻ പറവൂരിൽ കുറ്റ്യാർപാടം പാലത്തിനു സമീപം ഒരുക്കിയ ‘ആർട്ട് ആന്റ് മൈൻഡ്’ എന്ന റസിഡന്‍ഷ്യൽ ആർട്ട് ഗ്യാലറിയുടെ വിശേഷങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു.

കലയെ സ്നേഹിക്കുന്നവർക്കും വരയ്ക്കുന്നവർക്കും ഒത്തുകൂടാൻ ഒരു താവളം ഒരുക്കുക എന്നതാണ് ഈ വീടുകൊണ്ട് ലക്ഷ്യമാക്കുന്നത്. നിലവിൽ ഫോട്ടോ എക്സിബിഷനുകൾ നടത്തുക എന്നത് സാധാരണക്കാരായ ചിത്രകാരന്മാർക്ക് തലവേദന ഉളവാക്കുന്ന കാര്യമാണ്. ഇതിനു പരിഹാരം കാണുക എന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്.

3500 ചതുരശ്രയടിയിൽ മൂന്നു നിലകളിലായാണ് ഗ്യാലറി ഒരുക്കിയത്. കയറിച്ചെല്ലുമ്പോൾ കേരളത്തനിമയുള്ള തറവാടിന്റെ അനുസ്മരിപ്പിക്കും ഈ ഗ്യാലറി. തുളസിത്തറയും പൂമുഖവും  ചാരുപടിയും, ഓടിട്ട മേൽക്കൂരയുമെല്ലാം ഇതിനുദാഹരണമാണ്.

residential-art-gallery

താഴത്തെ നിലയിൽ ഗ്യാലറി കൂടാതെ അടുക്കള, താമസിക്കാനുള്ള മുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മുകൾനിലയിലാണ് സ്റ്റുഡിയോ. വാതിലുകളും ജനലുകളുമെല്ലാം തുറക്കുന്നത് പുഴയുടെ കാഴ്ചകളിലേക്കാണ്.

art-mind-interior-JPG

പുഴയുടെ ഓരത്ത് സ്ഥിതി ചെയ്തിട്ടും കഴിഞ്ഞ വർഷത്തെ പ്രളയത്തെ ഈ ഗ്യാലറി അതിജീവിച്ചു. 30 വർഷം മുമ്പ് മനസ്സിൽ കയറി കൂടിയ ഒരു സ്വപ്നത്തിന്റെ സാഫല്യമാണ് ഈ ആർട്ട്ഗ്യാലറി. വിദേശീയരായ കലാകാരന്മാർക്ക് ഇവിടെ താമസിച്ച് നമ്മുടെ ചുവർചിത്രകല കാണാനും പരിശീലിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് അടുത്ത ലക്ഷ്യം. സാജു പറയുന്നു.

art-mind-gallery-JPG

നിലവിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ചിത്രകലാ വിഭാഗം മേധാവിയാണ് സാജു. കലാപ്രവർത്തനങ്ങളിൽ പിന്തുണയുമായി ഭാര്യ സീനയും മകൻ മാധവനും കൂടെയുണ്ട്.

saju-thurthil-family
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com