പണ്ട് ഒഴുകുന്ന പെൺവാണിഭകേന്ദ്രം; ഇന്ന് കുടുംബമുള്ള വീട്
Mail This Article
വിദേശരാജ്യങ്ങളിൽ വഞ്ചിവീടുകൾ ഉല്ലാസത്തിനപ്പുറം സ്ഥിരം വസതികളായും മാറാറുണ്ട്. യൂറോപ്പ്കാരനായ ലാനും അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്റ്റീനും വസിക്കുന്നത് ഇത്തരമൊരു ബോട്ടിലാണ്. പണ്ട് ജപ്പാനിലും യൂറോപ്പിലുമൊക്കെ ഇതേ രൂപഭാവത്തിൽ ഒഴുകി നടക്കുന്ന വേശ്യാലയങ്ങൾ സജീവമായിരുന്നു. അത്തരമൊരു ബോട്ടിനെയാണ് 'നന്നാക്കി' ഇവർ കുടുംബത്തിൽ കേറ്റിയത്!
ലിവിങ് റൂം, മാസ്റ്റര്‍ ബെഡ്റൂം, കുട്ടികള്‍ക്കായി മൂന്നു ബങ്ക് ബെഡ് സ്‌പേസ് എന്നിവ ഉള്ളിലുണ്ട്. വുഡൻ പ്ലാങ്ക് കൊണ്ടാണ് ബോട്ടിന്റെ നിലം ഒരുക്കിയത്. എല്ലാ സൗകര്യങ്ങളുമുള്ള മോഡുലാർ കിച്ചൻ ഇവിടെ ഒരുക്കി. കിടപ്പുമുറികളിൽ ഫുൾ ലെങ്ത് വാഡ്രോബുകളുമുണ്ട്.
കിടപ്പുമുറിയിലെ ഗ്ലാസ് ജനാലകൾ പുറത്തെ കായൽക്കാഴ്ചകൾ കണ്ടാസ്വദിക്കാൻ സഹായിക്കുന്നു. സോളര്‍ പവര്‍ ഉപയോഗിച്ചാണ് ബോട്ട്ഹൗസ് പ്രവർത്തിക്കുന്നത്. നാലു പേരടങ്ങുന്ന കുടുംബം ഇവിടെ ഹാപ്പിയായി ഒഴുകി ജീവിക്കുന്നു.
Content Summary: Couple Remodelled HouseBoat to their Permanent Home