ADVERTISEMENT

ഒരു വീടെന്നു പറയുമ്പോള്‍ അവിടെ സന്തോഷം വേണം. വീട്ടിലെ അംഗങ്ങള്‍ എല്ലാവരും തമ്മില്‍ നല്ല ഇഴയടുപ്പവും വേണം. എന്നുകരുതി ഇങ്ങനെ ഒരു വ്യത്യസ്തമായ വീട് ആരും പണിതിട്ടുണ്ടാവില്ല. നമ്മുടെ നാട്ടിൽ ഉയരമുളള മേൽക്കൂരയുള്ള വീടുകളിൽ ഇടത്തട്ട് നൽകി വേറെ മുറികൾ സജ്ജീകരിക്കാറുണ്ട്. എന്നാൽ അതിൽ നിന്നും ഒരുപടി കടന്നു മൂന്ന് നില ഉയരമുള്ള മേൽക്കൂരയുള്ള വീട്ടിൽ, ഭിത്തിയുടെ മറയില്ലാതെ പല നിലകൾ ഒരുക്കിയിരിക്കുകയാണ് ജപ്പാനിലെ ഒസാക്ക എന്ന സ്ഥലത്തുള്ള ഈ വീട്ടിൽ. പല ആകൃതിയിലുള്ള ബ്ലോക്കുകൾ ഫിറ്റ് ചെയ്യുന്ന ടെട്രിസ് എന്ന ഗെയിം എല്ലാവർക്കും സുപരിചിതമാണല്ലോ. ഇതേ മാതൃകയിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. 

platform-house-japan-floor

13 തട്ടുകൾ (Platforms) ഉള്ളതാണ് ഈ വിചിത്രവീട്.  70 സെന്റി. മീറ്റര്‍ വ്യത്യാസത്തില്‍ ഓരോ തട്ടുകള്‍ ആയാണ് ഈ വീടിന്റെ അകത്തളങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മൂന്ന് നിലകളുണ്ടെങ്കിലും, ഇവ തമ്മിൽ ഭിത്തിയുടെ വേർതിരിവുകൾ ഒന്നുമില്ല. എന്നുവച്ചാൽ താഴത്തെ നിലയിൽ നിൽക്കുന്ന ആളും മൂന്നാം നിലയിൽ നിൽക്കുന്ന ആളും തമ്മിൽ പരസ്പരം കാണാം സംസാരിക്കാം.

platform-house-japan-view

വീട്ടുകാർ തമ്മിൽ ആശയവിനിമയം നിലനിർത്താനും സൗകര്യങ്ങൾ എല്ലാം ഒരുപോലെ ലഭിക്കാനുമാണ് തുറസായ നയത്തിൽ പല തട്ടുകളായി മുറികൾ നിർമിച്ചത്. താഴത്തെ നിലയിൽ നിന്നും മുകളിലെത്താൻ പ്രത്യേകം ഗോവണി ഒന്നും കയറേണ്ട. തട്ടുകൾക്കിടയിൽ തന്നെ തടിപ്പലകൾ വച്ച് ചെറിയ പടികൾ നൽകി പരസ്പരം ബന്ധിച്ചിട്ടുണ്ട്. 

platform-house-japan-interior

പ്രൈവറ്റ് റൂമുകള്‍ ആവശ്യമില്ലാത്ത ആളുകള്‍ ആണ് ഇവിടുത്തെ താമസക്കാര്‍. അതിനാല്‍ മാസ്റ്റര്‍ ബെഡ്റൂം ഒന്നും ഇവിടില്ല. നൂതനമായ ഫര്‍ണിച്ചറുകള്‍ ഉപയോഗിച്ചാണ് വീടിന്റെ ഇന്റീരിയർ എല്ലാം ചെയ്തിരിക്കുന്നത്. തീപിടിത്ത സാധ്യതയുള്ള ഇടമായതിനാല്‍ ഈ വീടിന്റെ മുന്‍ വശത്ത്‌ സ്റ്റീല്‍ ഫ്രെയിംവര്‍ക്ക്‌ നല്‍കിയിട്ടുണ്ട്. 

English Summary- Multi Platform House under Single Roof Japan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com