ADVERTISEMENT

ഓൺലൈനായി ഓർഡർ ചെയ്താൽ ഒന്നാന്തരമായി ഫർണിഷ് ചെയ്ത വീട് പാഴ്സലായി വീട്ടിലെത്തും! നിരപ്പുള്ള സ്ഥലത്ത് എടുത്തുവച്ച് വെള്ളം, കറന്റ്, ടെലിഫോൺ ലൈനുകൾ കണക്റ്റ് ചെയ്താൽ മാത്രം മതി, അടുത്ത നിമിഷം വീട്ടിൽ താമസം ആരംഭിക്കാം!

സിംഗപ്പൂരിൽ പ്ലഗ് ആൻഡ് പ്ലേ രീതിയിലുള്ള ഇത്തരം പ്രീ–ഫാബ് വീടുകളുടെ ഓൺലൈൻ പ്രീബുക്കിങ് ആരംഭിച്ചു. ലോകത്തെവിടെയും വീട് ഓൺലൈൻ ഡെലിവറിയിലൂടെ എത്തിച്ചുകൊടുക്കുമെന്നാണ് നെസ്ട്രോൺ എന്ന കമ്പനിയുടെ അവകാശവാദം. അധികം വൈകാതെ ഇന്ത്യയിലും നെസ്ട്രോണിന്റെ വീടുകളെത്താം. സിംഗപ്പൂരിലെ സ്റ്റാർട്ടപ് മേഖലയിൽ ഏറെ ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ് നെസ്ട്രോണിന്റെ വീടുകൾ. 

online-house-interior

ഒരു ബെഡ്റൂം, ബാത്ത്റൂം, അടുക്കള, ലിവിങ് ഏരിയ എന്നിവയടങ്ങുന്ന കുഞ്ഞുവീട്ടിൽ തീൻമേശ, സോഫ, ടിവി, വാഷിങ് മെഷീൻ, വാട്ടർ ഹീറ്റർ, അലമാര എന്നിവയുമുണ്ടാകും. കാനി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റിന്റെ സഹായത്തോടെ വീട്ടിലെ എല്ലാ ഉപകരണങ്ങളും വോയിസ് കമാൻഡിലൂടെ നിയന്ത്രിക്കാം. 

online-house-tv

പ്രീ–ഫാബ് ബിൽഡിങ് ഡെലിവറി നിലവിലുണ്ടെങ്കിലും പലപ്പോഴും സ്ഥലത്തെത്തി അസംബിൾ ചെയ്യുകയാണ് പതിവ്. അതേസമയം,വീട്ടുപകരണങ്ങൾ, വയറിങ്, പ്ലംബിങ് എല്ലാ പൂർത്തിയാക്കിയ വീടാണ് നെസ്ട്രോൺ എത്തിക്കുന്നത്. 10 ലക്ഷം രൂപ മുതലാണ് വില. 260 ചതുരശ്രയടി മുതൽ വിസ്തീർണമുള്ള മോഡലുകളുണ്ട്.

online-house-bed

പ്രീബുക്കിങ് ആരംഭിച്ചെങ്കിലും എന്നു മുതൽ വീടുകൾ അയച്ചുതുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല. കൊടുങ്കാറ്റനെയും ഭൂമികുലുക്കത്തിനെയും അതിജീവിക്കാൻ വീടുകൾക്ക് കഴിയുമെന്നാണ് നെസ്ട്രോണിന്റെ അവകാശവാദം. ഒരു കാറിന്റെ വിലയ്ക്ക് ഒരു വീട് എന്നതാണ് നെസ്ട്രോണിന്റെ പരസ്യവാചകം. 

English Summary- Plug N Play Houses Booking Started in Singapore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com