ADVERTISEMENT

പുണെ പോലെയൊരു നഗരത്തില്‍ എസിയും ഫാനും ഇല്ലാതെ ജീവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ? എന്നാല്‍ അങ്ങനെ ഒരു വീടിനെ കുറിച്ചാണ് അന്വിത് പതക്കും ഭാര്യ നേഹയും ചിന്തിച്ചത്. പൂണെയില്‍ നഗരത്തിനു നടുക്ക് തന്നെ ഇവര്‍ക്ക് ഒരു വസ്തുവുണ്ടായിരുന്നു. അവിടെ ഒരു വീട് വയ്ക്കണം എന്ന മോഹം മനസ്സില്‍ ഉദിച്ചപ്പോള്‍ തന്നെ അതൊരു എക്കോ ഫ്രണ്ട്ലി വീടാകണം എന്ന് ഇരുവരും തീരുമാനിച്ചിരുന്നു. അങ്ങനെയാണ് മഡ് ഹൗസുകളെ കുറിച്ച് ഇവര്‍ കൂടുതല്‍ പഠിക്കാന്‍ തുടങ്ങിയത്.

പുണെയിലെ ഒരു പ്രൈവറ്റ് സ്കൂളില്‍ പ്രിന്‍സിപ്പല്‍ ആണ് അന്വിത്. നഗരത്തില്‍ നിന്നും മാറി വാരാന്ത്യവസതികൾ പലരും ചെളി കൊണ്ട് നിര്‍മ്മിക്കുന്നതിനെ കുറിച്ച് അന്വിത് കേട്ടിട്ടുണ്ട്. എന്നാല്‍ നഗരത്തില്‍ അത്തരമൊരു വീട് വയ്ക്കണം എന്നാണു അന്വിത്തും നേഹയും ആഗ്രഹിച്ചത്. അനുഞ്ച ധ്യാന്‍വേശ്വര്‍ എന്ന ആർക്കിടെക്ടാണ് വീടിന്റെ പണി ഏറ്റെടുത്തത്. മഹാരാഷ്ട്രയില്‍ സമാനമായ വീട് നിര്‍മ്മിച്ച പരിചയം ഇവര്‍ക്ക്  ഉണ്ടായിരുന്നു. 

'Sun-dried adobe bricks' ആണ് നിര്‍മ്മാണത്തിനു മുഴുവനും ഉപയോഗിച്ചത്. മംഗലാപുരത്തു നിന്നുള്ള തടിയും മുളയും കൊണ്ടാണ് റൂഫിംഗ് ചെയ്തത്. 'Rat Trap Bond’ രീതിയിലാണ് ബ്രിക്ക് വര്‍ക്ക് മുഴുവനും ചെയ്തത്. 1970 കളില്‍ കേരളത്തില്‍ ലാറി ബേക്കര്‍ അവതരിപ്പിച്ച രീതിയാണിത്.

ac-house-pune-interior

രണ്ടു നിലകളിലായാണ് അന്വിത്തിന്റെ വീട് നിർമാണം പുരോഗമിക്കുന്നത്. ഇനി കുറച്ച് ഫർണിഷിങ് വർക്കുകൾ മാത്രമേയുള്ളൂ തീരാൻ. എന്നാൽ വീട്ടിലേക്ക് കയറുമ്പോൾ തന്നെ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ഫാനോ എസിയോ ഒന്നും ഇവിടെ പ്രവർത്തിപ്പിക്കേണ്ട അവശ്യം വരാറില്ല എന്ന് നേഹയും അന്വിത്തും പറയുന്നു. 

English Summary- Cool House in Pune City; No fan No AC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com