ADVERTISEMENT

യുഎസ് വ്യവസായിയും ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്‌കിന്റെ ഒരു ട്വീറ്റ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളില്‍ വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ടെക്നോളജിയില്‍ മാത്രമല്ല റിയല്‍എസ്റ്റേറ്റ്‌ രംഗത്തും താരമായ മസ്‌ക് എല്ലാ ഭൗതിക ആസ്തികളും വില്‍ക്കാന്‍ പോവുകയാണ് എന്നാണു കഴിഞ്ഞ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് ഓഹരിവിലിയിടിഞ്ഞ് ടെസ്‌ല കമ്പനിക്ക് ഒരുലക്ഷം കോടിയോളം രൂപ നഷ്ടമായെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇത് തമാശ ആണോ കാര്യമാണോ എന്നറിയാതെ കുഴങ്ങിയ ആരാധകരില്‍ ചിലര്‍ ചോദിച്ച ചോദ്യത്തിന് താന്‍ വളരെ ഗൗരവത്തോടെയാണ് ഇത് പറഞ്ഞതെന്ന് മസ്‌ക് മറുപടിയും നല്‍കിയിട്ടുണ്ട്. എന്തായാലും സംഭവത്തിനു പിന്നാലെ മസ്‌ക്കിന്റെ രണ്ടുവീടുകള്‍ വില്‍പനയ്ക്കു വച്ച വിവരം പുറത്തുവന്നിട്ടുമുണ്ട് .

''എല്ലാ ഭൗതിക ആസ്തികളും വില്‍ക്കാന്‍ പോവുകയാണ്, വീടു പോലും വേണ്ട''- എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. 39.5 മില്യണ്‍ ഡോളറിനാണ് മസ്‌ക് തന്റെ വീടുകള്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നതെന്നാണ് വിവരം.

elon-musk-pool

ബെല്‍ എയറില്‍ 17 മില്യണ്‍ ഡോളര്‍ മുടക്കി വാങ്ങിയ വീടും ഇതില്‍ ഉള്‍പ്പെടും. 20000 ചതുരശ്രഅടിയിലാണ് ഏഴുബെഡ്‌റൂമുകളും രണ്ടു നിലകളുള്ള ലൈബ്രറിയും സ്വിമ്മിങ് പൂളും ടെന്നീസ് കോര്‍ട്ടുമുള്ള വീടുള്ളത്.

elon-colonial-house

7000 ചതുരശ്ര അടിയുള്ള രണ്ടാമത്തെ വീട്ടില്‍ അഞ്ചു ബെഡ്‌റൂമുകളാണുള്ളത്. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സില്‍ കോടികള്‍ മുടക്കിയ മസ്കിനു ലൊസാഞ്ചലസിൽ ഏഴോളം വീടുകളുണ്ട്.

elon-old-home

24.4 മില്യണ്‍ ഡോളറിന്റെ ആഡംബര മാന്‍ഷന്‍, പതിനേഴ് മില്യണ്‍ ഡോളറിന്റെ ഫ്രഞ്ച് സ്‌റ്റൈലിലുള്ള മാന്‍ഷന്‍, 6.75 മില്യണ്‍ ഡോളറിന്റെ വീട് എന്നിങ്ങനെ പോകുന്നു ആ പട്ടിക. അടുത്തിടെയാണ് മസ്കിനും പങ്കാളി ഗ്രിംസിനും ഒരാണ്‍കുഞ്ഞു പിറന്നത്. മസ്‌ക്കിന്റെ ആറാമത്തെ പുത്രനാണിത്. ദക്ഷിണാഫ്രിക്കൻ സ്വദേശിയായ മസ്കിന് ആദ്യ  ഭാര്യയിൽ അഞ്ചു മക്കളുണ്ട്. പിന്നീട് ബ്രിട്ടീഷ് നടി ടല്വാ റിലെയെ രണ്ടു വട്ടം വിവാഹം കഴിച്ച ഇലോന്‍ പിന്നീട് അവരില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. 

English Summary- Elon Musk List Properties to Sell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com